ഷുഐബ് മാലക്കും സാനിയാ മിര്‍സയും വിവാഹ മോചനത്തില്‍ എത്തി നില്‍ക്കുകയാണ്. ഷുഐബും പാക് നടി ആയിഷ ഒമറും തമ്മിലുള്ള അടുപ്പമാണ് ഇതിനു പിന്നിലെന്നാണ് അഭ്യൂഹങ്ങള്‍
ലാഹോറിലാണ് ആയിഷ ഒമര്‍ ജനിച്ചത്. പിതാവിനെ ഒന്നാം വയസ്സില്‍ നഷ്ടമായി. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയ ആയിഷയെ വളര്‍ത്തിയെടുത്തത് അമ്മയാണ്.
മോഡലായിട്ടാണ് കരിയര്‍ ആരംഭിച്ചത്. കുര്‍കുറെ, ഹാര്‍പിക്, സോങ് തുടങ്ങിയ ഒരുപാട് ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചു.
പിടിവിയില്‍ എട്ടാം വയസ്സില്‍ മേരെ ബച്ച്പന്‍ കോ ദിന്‍ എന്ന ടെലിവിഷന്‍ ഷോയില്‍ ആങ്കറാവാന്‍ ആയിഷയ്ക്കു അവസരം ലഭിച്ചു.
2018ല്‍ പാകിസ്താനെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുത്തിരുന്നു
കോളേജ് ജീന്‍സെന്ന ഷോയിലൂടെയാണ് ആയിഷ അഭിനയരംഗത്തേക്കു കടന്നുവന്നത്. ബുല്‍ബുലേയെന്ന ഷോയാണ് ഇവരെ പശസ്തയാക്കിയത്. ഇതോടെ ആയിഷ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി തീര്‍ന്നു.
കരിയറിലും ജീവിതത്തിലും താന്‍ ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ടെന്നു 2020ലെ ഒരു അഭിമുഖത്തില്‍ ആയിഷ വെളിപ്പെടുത്തിയിരുന്നു.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക https://malayalam.mykhel.com/