Tap to Read ➤

സമ്പന്നരായ വനിതാ ക്രിക്കറ്റര്‍മാര്‍

10 കളിക്കാരെക്കുറിച്ച് അറിയാം
Manu D
എല്ലിസ് പെറി
ഓസ്‌ട്രേലിയയുടെ എല്ലിസ് പെറിയാണ് വരുമാനത്തില്‍ ഏറ്റവും മുന്നില്‍ . 14 മില്ല്യണ്‍ ഡോളറാണ് ഇവരുടെ ആസ്തിയെന്ന് കണക്കുകള്‍
മെഗ് ലാനിങ്
ഓസ്‌ട്രേലിയയുടെ തന്നെ മെഗ് ലാനിങ് വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. ഒമ്പത് മില്യണ്‍ ഡോളര്‍ ആസ്തിയാണ് താരത്തിനുള്ളത്
മിതാലി രാജ്
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ മിതാലി രാജിനാണ് മൂന്നാംസ്ഥാനം. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഇവര്‍ക്കു അഞ്ചു മില്ല്യണ്‍ ഡോളര്‍ ആസ്തിയുണ്ട്
സ്മൃതി മന്ദന
ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷന്‍ സ്മൃതി മന്ദനയാണ് നാലാമത്. നാലു മില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് താരത്തിനുള്ളത്.
ഹര്‍മന്‍പ്രീത് കൗര്‍
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനാണ് അഞ്ചാംസ്ഥാനം. മൂന്നു മില്ല്യണ്‍ ഡോളറാണ് ആസ്തിയെന്നു കണക്കുകള്‍
ഇസ ഗുഹ
ഇന്ത്യന്‍ വംശജയായ ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റര്‍ ഇസ ഗുഹയാണ് ഹര്‍മന്‍പ്രീതിന് പിന്നില്‍. 1.5 മില്ല്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തി.
ഡാന്‍ വാന്‍ നിയെകെര്‍ക്ക് സൗത്താഫ്രിക്കന്‍ താരം ഡാന്‍ വാന്‍ നിയെകെര്‍ക്കിനാണ് വരുമാനത്തിന്റെ ഏഴാംസ്ഥാനം. താരത്തിനു ഒരു മില്ല്യണിന്റെ ആസ്തിയുണ്ട്
സാറ ടെയ്‌ലര്‍
ഇംഗ്ലണ്ടിന്‍റെ സാറ ടെയ്‌ലര്‍ എട്ടാംസ്ഥാനത്തു നില്‍ക്കുന്നു. സാറയുടെ ആസ്തി 0.06 മില്ല്യണ്‍ ഡോളറാണ്.
ഹോളി ഫെര്‍ലിങ്
ഒമ്പതാം സ്ഥാനത്തു ഓസ്‌ട്രേലിയയുടെ ഹോളി ഫെര്‍ലിങാണ്. 0.01 മില്ല്യണ്‍ ഡോളറിന്റെ ആസ്തി താരത്തിനുണ്ടെന്നു കണക്കുകള്‍.
സന മിര്‍
പാകിസ്താന്റെ വെറ്ററന്‍ താരം സന മിര്‍ വരുമാനത്തിന്റെ കാര്യത്തില്‍ പത്താംസ്ഥാനത്തു നില്‍ക്കുന്നു. 75,600 ഡോളറാണ് താരത്തിന്റെ ആസ്തി