Tap to Read ➤
ടെസ്റ്റില്‍ എട്ടാമനായി കൂടുതല്‍ റണ്ണെടുത്ത ഇന്ത്യക്കാര്‍
ഇതിഹാസ താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്
Manu D
ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ എട്ടാമനായി ക്രീസിലെത്തി ബാറ്റിങില്‍ കസറിയ ചില ഇന്ത്യക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.
മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ പേരിലാണ് എട്ടാം നമ്പറിലെ ഇന്ത്യന്‍ ടോപ് സ്കോററെന്ന ഓള്‍ടൈം റെക്കോര്‍ഡ്.
1777 റണ്‍സാണ് എട്ടാമനായി ബാറ്റ് ചെയ്ത് കപില്‍ ദേവ് അടിച്ചെടുത്തത്. ഇതിനായി അദ്ദേഹത്തിനു വേണ്ടിവന്നത് 58 ഇന്നിങ്‌സുകളാണ്
കപില്‍ ദേവിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് ശക്തമായ വെല്ലുവിളിയുമായി സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടാംസ്ഥാനത്തുണ്ട്.
ടെസ്റ്റില്‍ എട്ടാം നമ്പറിലെത്തിയ 69 ഇന്നിങ്‌സുകളില്‍ നിന്നും അശ്വിന്‍ സ്‌കോര്‍ ചെയ്തത് 1702 റണ്‍സാണ്
മുന്‍ സ്പിന്‍ ഇതിഹാസവും ക്യാപ്റ്റനും കോച്ചുമെല്ലാമായ അനില്‍ കുംബ്ലെയാണ് മൂന്നാംസ്ഥാനത്ത്
ഇന്ത്യക്കു വേണ്ടി 80 ഇന്നിങ്‌സുകളില്‍ നിന്നും കുംബ്ലെയുടെ സമ്പാദ്യം 1265 റണ്‍സാണ്
മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് തൊട്ടു പിന്നില്‍
56 ഇന്നിങ്‌സുകളില്‍ നിന്നും ഹര്‍ഭജന്‍ നേടിയത് 1167 റണ്‍സാണ്
മുന്‍ വിക്കറ്റ് കീപ്പര്‍ സയ്ദ് കിര്‍മാനിയാണ് അഞ്ചാംസ്ഥാനത്തുള്ളത്.
43 ഇന്നിങ്‌സുകളില്‍ നിന്നായി കിര്‍മാനി ഇന്ത്യക്കു വേണ്ടി നേടിയത് 1030 റണ്‍സാണ്