Tap to Read ➤

IPL 2022: ആദ്യ പകുതിയില്‍ ഹീറോസ്, പിന്നെ സ്വാഹ!

നാലു താരങ്ങളെ അറിയാം
Manu D
Created by potrace 1.15, written by Peter Selinger 2001-2017
രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണറും ഇംഗ്ലീഷ് ബാറ്ററുമായ ജോസ് ബട്‌ലര്‍ സീസണില്‍ ഇതിനകം 13 മല്‍സരങ്ങളില്‍ നിന്നും 627 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.
രണ്ടാംപകുതിയിലെ പ്രകടനമെടുത്താല്‍ ബട്‌ലര്‍ റണ്ണെടുക്കാന്‍ വിഷമിക്കുന്നതായി കാണാം. അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുത്താല്‍ 67, 22, 30, 7, 2 എന്നിങ്ങനെയാണ് ബട്‌ലറുടെ സ്‌കോറുകള്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലും രണ്ടാംപകുതിയില്‍ റണ്‍സെടുക്കാനാവാതെ പതറുകയാണ്. 13 മല്‍സരങ്ങില്‍ നിന്നും മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം 
469 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.

എന്നാല്‍ അവസാനത്തെ അഞ്ചു മല്‍സരങ്ങളിലെ പ്രകടനം നോക്കിയാല്‍ 6, 77, 0, 8, 10 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും സീസണിന്റെ രണ്ടാം പകുതിയില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ ഇതുവരെ കളിച്ച 13 മല്‍സരങ്ങളില്‍ നിന്നും 351 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം.
Created by potrace 1.15, written by Peter Selinger 2001-2017
ശ്രേയസ് ഇത്തവണ നേടിയ രണ്ടു ഫിഫ്റ്റികളും ആദ്യപകുതിയിലായിരുന്നു. രണ്ടാംപകുതിയില്‍ പ്രകടനം താഴേക്കു പോയി. എന്നാല്‍ അവസാനത്തെ അഞ്ചു ഇന്നിങ്‌സുകളില്‍ 42, 34, 6, 6, 15 എന്നിങ്ങനെയാണ് സ്‌കോറുകള്‍.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ സീസണിന്റെ ആദ്യ പകുതിയില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്തിലൂടെ  കൈയടി വാങ്ങിയിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 152 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
Created by potrace 1.15, written by Peter Selinger 2001-2017
പക്ഷെ സീസണിന്റെ രണ്ടാംപകുതിയില്‍ അവസാന അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 46 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക