Tap to Read ➤

ലോകകപ്പില്‍ കൂടുതല്‍ കളിച്ചവരെ അറിയാം

ഏകദിന ലോകകപ്പില്‍ കൂടുതല്‍ ഇറങ്ങിയവര്‍
Manu D
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക റെക്കോര്‍ഡ് പങ്കിടുകയാണ്. 1992 മുതല്‍ 2011 വരെ ആറു ലോകകപ്പുകളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.
ആറാം തവണ കന്നി ലോകകിരീടമെന്ന സച്ചിന്റെ മോഹവും പൂവണിഞ്ഞിരുന്നു. ലോകകപ്പില്‍ 45 മല്‍സരങ്ങളില്‍ നിന്നും ആറു സെഞ്ച്വറികളോടെ 2278 റണ്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടി
പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ ജാവേദ് മിയാന്‍ദാദ് 1975 മുതല്‍ 96 വരെ ആറു ലോകകപ്പുകളുടെ ഭാഗമായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഓള്‍ടൈം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം.
ലോകകപ്പില്‍ 33 മല്‍സരങ്ങള്‍ കളിച്ച മിയാന്‍ദാദിന്റെ സമ്പാദ്യം 1083 റണ്‍സാണ്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു.
ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിജയനായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് അഞ്ചു ലോകകപ്പുകളിലാണ് കളിച്ചത്. 1996 മുതല്‍ 2011 വരെയായിരുന്നു ഇത്. ഇവയില്‍ രണ്ടു തവണ ഓസീസിനെ അദ്ദേഹം ചാംപ്യന്‍മാരുമാക്കി

ലോകകപ്പില്‍ 46 മല്‍സരങ്ങളില്‍ നിന്നും 45.86 ശരാശരിയില്‍ 1743 റണ്‍സും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. സച്ചിന്‍ കഴിഞ്ഞാല്‍ കൂടുതല്‍ സെഞ്ച്വറികളടിച്ചതും പോണ്ടിങാണ് (അഞ്ചു സെഞ്ച്വറി).

ശ്രീലങ്കയുടെ മുന്‍ സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരനും അഞ്ചു ലോകകപ്പുളില്‍ ദേശീയ ടീമിനു വേണ്ടി ഇറങ്ങി. ഇതില്‍ 96ലെ ആദ്യത്തെ ടൂര്‍ണമെന്റില്‍ തന്നെ ടീമിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയായി.
ലോകകപ്പില്‍ 40 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ മുരളിക്കു ലഭിച്ചത് 68 വിക്കറ്റുകളാണ്. 19 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് നാലു ലോകകപ്പുകളിലാണ് കളിച്ചത്. ഇവയില്‍ രണ്ടെണ്ണത്തില്‍ ഓസീസ് കപ്പുയര്‍ത്തുകയും ചെയ്തു.
39 മല്‍സരങ്ങളില്‍ 71 വിക്കറ്റുകള്‍ പോക്കറ്റിലാക്കാനും മഗ്രാത്തിനായിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റുകളുള്ള ബൗളറും അദ്ദേഹം തന്നെയാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/