Tap to Read ➤

ഐപിഎല്ലില്‍ ഫ്‌ളോപ്പ്, ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്

അഞ്ചു കളിക്കാരെ അറിയാം
Manu D
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ഇഷാന്‍ കിഷന്‍. സമീപകാലത്തെ പല പരമ്പരകളിലും താരം ടീമിന്റെ ഭാഗമായിരുന്നു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അവസാനത്തെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നും 50 റണ്‍സ് മാത്രമേ ഇഷാന്‍ നേടിയിട്ടുള്ളൂ.
ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ കണ്ടു വച്ചിരുന്ന താരമായിരുന്നു സീം ബൗളിങ് ഓള്‍ വെങ്കടേഷ് അയ്യര്‍
ഇത്തവണത്തെ ഐപിഎല്ലില്‍ ഒമ്പത് ഇന്നിങ്സുകളില്‍ നിന്നും വെങ്കി നേടിയത് വെറും 132 റണ്‍സാണ്.
ശര്‍ദ്ദുല്‍ ടാക്കൂറും ഈ സീസണിലെ ഐപിഎല്ലില്‍ മോശ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 9.87 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ മാത്രമേ ശര്‍ദ്ദുലിനു ലഭിച്ചിട്ടുള്ളൂ. ബാറ്റിങില്‍ 88 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലം സമീപകാലത്തു കളിച്ച പരമ്പരകളിലെല്ലാം റുതുരാജ് ഗെയ്ക്വാദ് ഉള്‍പ്പെട്ടിരുന്നു.
ഈ സീസണില്‍ ചെന്നൈക്കൊപ്പം ഈ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ഒമ്പതു ഇന്നിങ്സുകളില്‍ നിന്നും 237 റണ്‍സാണ് റുതുരാജ് നേടിയത്
ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം.
ഐപിഎല്ലില്‍ ഹൈദരാബാദിനായി എട്ടു മല്‍സരങ്ങളില്‍ നിന്നും 7.52 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളാണ് ഭുവിക്കു വീഴ്ത്താനായത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/