Tap to Read ➤

IPL 2023: താരലേലം

ഇത്തവണത്തെ മാര്‍ക്യു താരങ്ങള്‍ ആരൊക്കെ?
Vishnuprasad S
ഇംഗ്ലണ്ടിന്റെ സാം കറെനാണ് മാര്‍ക്യു താരങ്ങളിലൊരാള്‍. രണ്ട് കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാനവില
ഇംഗ്ലണ്ടിന്റെ മറ്റൊരു ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സാണ് പൊന്നും വില ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. രണ്ട് കോടിയാണ് അടിസ്ഥാന വില
സിംബാബ്‌വെയുടെ സിക്കന്തര്‍ റാസയാണ് മറ്റൊരു സൂപ്പര്‍ താരം. 50 ലക്ഷം രൂപയാണ് അടിസ്ഥാന വില
ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് വലിയ വില ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. 1.5 കോടിയാണ് അടിസ്ഥാന വില
വെസ്റ്റ് ഇന്‍ഡീസിന്റെ പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറാണ് വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള താരം. 2 കോടി രൂപയാണ് അടിസ്ഥാന വില
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡെയ്ന്‍ സ്മിത്താണ് മറ്റൊരു സൂപ്പര്‍ താരം. 50 ലക്ഷം രൂപയാണ് അടിസ്ഥാന വില
ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ലേലത്തില്‍ കോടികള്‍ വാരാന്‍ സാധ്യതയുള്ള താരം. 2 കോടി രൂപയാണ് അടിസ്ഥാന വില