Manu D       Mar 12, 2023

IPL ഇതിഹാസങ്ങള്‍, ഇവര്‍ അവസാനം കളിച്ചത് മുംബൈയില്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി മാത്രമേ കളിച്ചിട്ടുള്ളൂ. 2013ലാണ് അദ്ദേഹം വിരമിച്ചത്.

PTI

മുംബൈയ്ക്കായി 78 മല്‍സരങ്ങളില്‍ നിന്നും 2334 റണ്‍സ് സച്ചിന്‍ നേടി. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

PTI

റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങും അവസാനം കളിച്ചത് മുംബൈയ്ക്കു വേണ്ടിയാണ്. 2013ലായിരുന്നു അദ്ദേഹം കളി മതിയാക്കിയത്.

PTI

2015ല്‍ മുംബൈ രണ്ടാം ഐപിഎല്‍ കിരീടം നേടിയപ്പോള്‍ പോണ്ടിങായിരുന്നു മുഖ്യ കോച്ച്.

PTI

ലസിത് മലിങ്ക

ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയുടെയും അവസാനത്തെ ഫ്രാഞ്ചൈസി മുംബൈയാണ്.

PTI

മുംബൈയ്ക്കായി 122 മല്‍സരങ്ങളില്‍ നിന്നും 170 വിക്കറ്റുകള്‍ മലിങ്ക നേടി

PTI

സനത് ജയസൂര്യ

ശ്രീലങ്കയുടെ തന്നെ മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയാണ് ഈ ലിസ്റ്റിലെ നാലാമത്തെയാള്‍.

PTI

2008 മുതല്‍ 19 വരെ ജയസൂര്യ മുംബൈയിലുണ്ടായിരുന്നു. പ്രഥമ സീസണില്‍ 518 റണ്‍സ് നേടിയ അദ്ദേഹം 2010ല്‍ വിരമിച്ചു.

PTI

യുവരാജ് സിങ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും മുംബൈയ്ക്കായി കളിച്ചാണ് ക്രിക്കറ്റ് മതിയാക്കിയത്.

PTI

2019ലാണ് രണ്ടു കോടി രൂപയ്ക്കു യുവരാജ് മുംബൈയിലെത്തിയത്. സീസണിനു ശേഷം വിരമിക്കുകയും ചെയ്തു.

PTI