Tap to Read ➤

IPL: മൂന്നാമനായി ബാറ്റ് ചെയ്ത ബൗളര്‍മാര്‍

അഞ്ചു പേരെ അറിയാം
Manu D
ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ നേരത്തേ ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ പരീക്ഷിക്കപ്പെട്ട താരമാണ്
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് സഹീറിന് മൂന്നാമായി ബാറ്റ് ചെയ്യേണ്ടി വന്നത്. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സുമായുള്ള മല്‍സരത്തിലായിരുന്നു ഇത്. രണ്ടു ബോളുകളുടെ ആയുസ് മാത്രമേ സഹീറിനുണ്ടായുള്ളൂ.
ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പിയൂഷ് ചൗളയും  മൂന്നാംനമ്പറില്‍ പരീക്ഷിക്കപ്പെട്ട താരമാണ്. 2016ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിലായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ചൗള മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തത്.
187 റണ്‍സ് ചേസ് ചെയ്യവെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ നേരത്തേ പുറത്തായതോടെ ചൗള ക്രീസിലെത്തുകയായിരുന്നു.  അഞ്ചു ബോളില്‍ എട്ടു റണ്‍സെടുത്ത അദ്ദേഹത്തെ സഹീര്‍ ഖാന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.
ഇന്ത്യക്കു വേണ്ടി 21 ബോളില്‍ ഫിഫ്റ്റി നേടിയിട്ടുള്ള താരമാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കര്‍. 2008ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ അഗാര്‍ക്കര്‍ മൂന്നം നമ്പറില്‍ ബാറ്റിങിന് അയക്കപ്പെട്ടിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെതിരേ കെകെആര്‍ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെയായിരുന്നു ഈ നീക്കം. 13 ബോളില്‍ 20 റണ്‍സെടുത്ത് അഗാര്‍ക്കര്‍ പുറത്താവുകയും ചെയ്തു.
ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് മുംബൈ ഇന്ത്യന്‍സിലുണ്ടായിരുന്നപ്പോള്‍ 2011ല്‍ മൂന്നാമനായി ഇറങ്ങിയിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് ഭാജി മൂന്നാമനായി ബാറ്റ് വീശിയത്. 29 ബോളി 30 റണ്‍സ് അദ്ദേഹം നേടി. 
പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൊഹൈല്‍ തന്‍വീര്‍ 2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള പോരാട്ടത്തിലാണ് തന്‍വീറിനെ മൂന്നാം നമ്പറില്‍ അയക്കുന്നത്. ഓരോ സിക്‌സും ഫോറുമടക്കം 13 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക