Tap to Read ➤

IPL 2023: ഒഴിവാക്കപ്പെട്ടാല്‍ ഇവര്‍ക്ക് ലേലത്തില്‍ മോഹവില

അഞ്ചു കളിക്കാരെ അറിയാം
Manu D
ഷാരൂഖ് ഖാന്‍
പഞ്ചാബ് കിങ്‌സിന്റെ താരമാണ് തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍. എട്ടു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 500ന് മുകളില്‍ റണ്‍സുണ്ട്
പഞ്ചാബിനായി കഴിഞ്ഞ സീസണില്‍ ഷാരൂഖ് ഖാന്‍ 16.71 ശരാശരിയില്‍ നേടിയത് വെറും 117 റണ്‍സ്. 2021ല്‍ 153 റണ്‍സ് താരം നേടി
ദേവ്ദത്ത് പടിക്കല്‍
മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സില്‍. കഴിഞ്ഞ സീസണില്‍ ഒരു ഫിഫ്റ്റിയടക്കം നേടിയത് 376 റണ്‍സ്
2020ലെ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയ താരമാണ് ദേവ്ദത്ത് പടിക്കല്‍
അബ്ദുള്‍ സമദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമാണ് അബ്ദുള്‍ സമദ്. കഴിഞ്ഞ സീസണില്‍ കളിച്ചത് വെറും രണ്ടു മല്‍സരം മാത്രം
2020ല്‍ എസ്ആര്‍എച്ചിലൂടെ അരങ്ങേറി. ആദ്യ രണ്ടു സീസണിലും മോശല്ലമല്ലാത്ത പ്രകടനം. ഇതോടെ 2022ല്‍ നിലനിര്‍ത്തി
ഡ്വയ്ന്‍
പ്രെട്ടോറിയസ്
സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡ്വയ്ന്‍ പ്രെട്ടോറിയസ് കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ ഭാഗം. ലീഗില്‍ താരത്തിന്റെ കന്നി സീസണ്‍
സിഎസ്‌കെയ്ക്കായി ആറു കളിയില്‍ ആറു വിക്കറ്റെടുത്ത പ്രെട്ടോറിയസ് അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 44 റണ്‍സുമെടുത്തു
കാര്‍ത്തിക് ത്യാഗി
ഇന്ത്യന്‍ യുവ പേസര്‍ കഴിഞ്ഞ തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം. രണ്ടു മല്‍സരങ്ങള്‍ മാത്രം കളിച്ച പേസര്‍ ഒരു വിക്കറ്റെടുത്തു
2020ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ അരങ്ങേറി. രണ്ടു സീസണുകളിലായി 13 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam