Manu D       Feb 23, 2023

IPL 2023 ഇതാ മുംബൈയുടെ ബെസ്റ്റ് പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

ഓപ്പണര്‍മാരില്‍ ഒരാള്‍ നായകന്‍ രോഹിത് ശര്‍മയായിരിക്കും. കഴിഞ്ഞ സീസണില്‍ അദ്ദേഹം നേടിയത് 268 റണ്‍സാണ്

PTI

ഇഷാന്‍ കിഷന്‍  (വിക്കറ്റ് കീപ്പര്‍)

വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷാനായിരിക്കും രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി. 418 റണ്‍സ് കഴിഞ്ഞ തവണ താരം നേടി

PTI

തിലക് വര്‍മ

കഴിഞ്ഞ സീസണില്‍ അരങ്ങേറുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്ത യുവതാരം തിലക് വര്‍മയായിരിക്കും മൂന്നാം നമ്പറില്‍.

PTI

സൂര്യകുമാര്‍ യാദവ്

ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ക്രീസിലെത്തും. കഴിഞ്ഞ തവണ എട്ടു മല്‍സരം മാത്രമേ കളിച്ചുള്ളൂ

PTI

ടിം ഡേവിഡ്

അഞ്ചാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ടിം ഡേവിഡായിരിക്കും.

PTI

കാമറൂണ്‍ ഗ്രീന്‍

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ഐപിഎല്ലിലെ കന്നി സീസണായിരിക്കും ഇത്. താരത്തിനു ആറാം നമ്പര്‍ നല്‍കിയേക്കും.

PTI

റിത്വിക് ഷോക്കീന്‍

ബാറ്റിങ് കൂടി വഴങ്ങുന്ന യുവ സ്പിന്നിര്‍ റിത്വിക് ഷോക്കീന്‍ ഏഴാം നമ്പറില്‍ കളിക്കാനിറങ്ങും.

Instagram

പിയൂഷ് ചൗള

ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയായിരിക്കും എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുക. ടീമിലെ പ്രധാന സ്പിന്നറും അദ്ദേഹമായിരിക്കും.

PTI

ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര് ജോഫ്ര ആര്‍ച്ചര്‍ മുംബൈയ്‌ക്കൊപ്പം കന്നി സീസണായിരിക്കും. താരം ഒമ്പാം നമ്പറില്‍ ഇറങ്ങും.

PTI

ജസ്പ്രീത് ബുംറ

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ജോഫ്ര ആര്‍ച്ചറുടെ 'ക്രൈം പാര്‍ട്‌നര്‍'. പത്താമനായി അദ്ദേഹം ക്രീസിലെത്തും.

PTI

ജൈ റിച്ചാര്‍ഡ്‌സണ്‍

ഓസ്‌ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്‌സണിനെ 11ാം നമ്പറില്‍ പ്രതീക്ഷിക്കാം.

PTI