Tap to Read ➤

IPL 2023: ലേലത്തില്‍ ഈ അണ്ടര്‍ 19 താരങ്ങള്‍ക്ക് മോഹവില?

അഞ്ചു പേരെ അറിയാം
Manu D
ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള മിനി താരലേലം ഡിസംബര്‍ 23നാണ് നടക്കുക. ചില അണ്ടര്‍ 19 കളിക്കാര്‍ക്ക് ലേലത്തില്‍ വന്‍ ഡിമാന്റുണ്ടായേക്കും. ആരൊക്കെയെന്ന് അറിയം
രവി കുമാര്‍
ബംഗാളില്‍ നിന്നുള്ള ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍. ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.
ഇന്ത്യ ചാംപ്യന്‍മാരായ അണ്ടര്‍ 19 ലോകകകപ്പില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ രവി കുമാര്‍ വീഴ്ത്തി
ദിനേശ് ബന
ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 190.90 സ്‌ട്രൈക്ക് റേറ്റോടെ 63 റണ്‍സ് നേടി
ഹരിയാനയ്ക്കു വേണ്ടി ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ എട്ടു മല്‍സരങ്ങളില്‍ 114 റണ്‍സ് ബന നേടി.
നിഷാന്ത് സിന്ധു
അണ്ടര്‍ 19 ലോകകപ്പിലെ സെന്‍സേഷനുകളിലൊന്നായിരുന്നു നിഷാന്ത് സിന്ധു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 140 റണ്‍സ് താരം നേടി
ഷെയ്ഖ് റഷീദ്
ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരങ്ങില്‍ ഒരാളാവാന്‍ മിടുക്കുള്ള ബാറ്റര്‍. അണ്ടര്‍ 19 ലോകകപ്പില്‍ 50.25 ശരാശരിയില്‍ 201 റണ്‍സ്  സ്‌കോര്‍ ചെയ്തു.
18 കാരനായ ഷെയ്ഖ് റഷീദിനു മുന്‍നിരയിലും മധ്യനിരയിലും ഒരുപോലെ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കും
അനീഷ്വര്‍ ഗൗതം
കര്‍ണാടകയില്‍ നിന്നുള്ള ഇടംകൈയന്‍ സ്പിന്നര്‍. അണ്ടര്‍ 19 ലോകകപ്പില്‍ വിജയികളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അനീഷ്വറിനെ വാങ്ങിയെങ്കിലും കളിക്കാന്‍ അവസരം ലഭില്ല. സീസണിനു ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തു