ഇംഗ്ല്ണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറായിരിക്കും ഓപ്പണര്‍മാരില്‍ ഒരാള്‍. കഴിഞ്ഞ സീസണില്‍ 863 റണ്‍സോടെ അദ്ദേഹം ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയിരുന്നു.
PTI
ജോസ് ബട്‌ലറുടെ ഓപ്പണിങ് പങ്കാളി ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളായിരിക്കും. കഴിഞ്ഞ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്നും താരം 258 റണ്‍സെടുത്തിരുന്നു.
PTI
മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലായിരിക്കും മൂന്നാം നമ്പറില്‍. കഴിഞ്ഞ തവണ 17 മല്‍സരങ്ങള്‍ കളിച്ച താരത്തിന്റെ സമ്പാദ്യം 376 റണ്‍സായിരുന്നു
PTI
ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യും. 17 മല്‍സരങ്ങളില്‍ നിന്നും 458 റണ്‍സ് കഴിഞ്ഞ സീസണില്‍ അദ്ദേഹം നേടി.
PTI
വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയറായിരിക്കും അഞ്ചാമനായി ക്രീസിലേക്കു വരിക. 2022ലെ സീസണില്‍ അദ്ദേഹം 15 മല്‍സരങ്ങളില്‍ നിന്നു നേടിയത് 314 റണ്‍സാണ്.
PTI
ആറാമന്‍ ഇന്ത്യന്‍ യുവതാരവും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗായിരിക്കും. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 183 റണ്‍സ് മാത്രമേ നേടിയുള്ളൂ.
PTI
വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഏഴാം നമ്പറില്‍ കളിക്കും. കഴിഞ്ഞ തവണ 17 മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റ് അദ്ദേഹം നേടിയിരുന്നു. കൂടാതെ 191 റണ്‍സുമെടുത്തു.
PTI
അശ്വിന്റെ സ്പിന്‍ ബൗളിങ് പങ്കാളി യുസ്വേന്ദ്ര ചഹലായിരിക്കും. 27 വിക്കറ്റുകളോടെ കഴിഞ്ഞ തവണ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയിരുന്നു
PTI
ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. 16 വിക്കറ്റുകള്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം വീഴ്ത്തി.
PTI
വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയ് ആയിരിക്കും റോയല്‍സിലെ മറ്റൊരു ഫാസ്റ്റ് ബൗളര്‍. കഴിഞ്ഞ തവണ ഏഴു കളിയില്‍ 11 വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു.
PTI
ഇന്ത്യന്‍ പേസര്‍ കുല്‍ദീപ് സെന്നായിരിക്കും ടീമിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളര്‍. പ്രസിദ്ധ് കൃഷ്ണയുടെ അഭാവത്തില്‍ കൂടുതല്‍ അവസരം ലഭിക്കും. 2022ല്‍ എട്ടു വിക്കറ്റുകളെടുത്തു.
PTI