Tap to Read ➤

IPL 2023: ഹീറോയില്‍ നിന്ന് സീറോയായി ലേലത്തിലേക്ക്

അഞ്ച് വമ്പന്മാരിതാ
Vishnuprasad S
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായി ഒഴിവാക്കിയവരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഇതില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നു
റൊമാരിയോ ഷിഫേര്‍ഡ്
അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 7.75 കോടിക്കാണ് ഷിഫേര്‍ഡ് കളിച്ചത്
മൂന്ന് മത്സരം മാത്രമാണ് ഹൈദരാബാദിനായി കളിച്ചതെങ്കിലും മികവ് കാട്ടാനാവാതെ വന്നതോടെ ലേലത്തിന് മുമ്പ് ടീം ഷിഫേര്‍ഡിനെ ഒഴിവാക്കി
ജേസന്‍ ഹോള്‍ഡര്‍
പേസ് ഓള്‍റൗണ്ടറായ ജേസന്‍ ഹോള്‍ഡറെ 8.75 കോടിക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമിലെത്തിച്ചത്
അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാത്തതിനാല്‍ തഴയപ്പെട്ടു
നിക്കോളാസ് പൂരന്‍
വിന്‍ഡിസ് നായകന്‍ നിക്കോളാസ് പൂരനെ 10.75 കോടിക്കാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ഹൈദരാബാദ് താരത്തെ കൈവിട്ടു
മായങ്ക് അഗര്‍വാള്‍
പഞ്ചാബ് കിങ്‌സ് നായകനായിരുന്ന മായങ്ക് അഗര്‍വാളിന് 14 കോടിയാണ് ടീം നല്‍കിയിരുന്നത്
എന്നാല്‍ പ്രകടനം മോശമായതോടെ അഗര്‍വാളിനെ പുറത്താക്കിയ പഞ്ചാബ് ശിഖര്‍ ധവാനെ നായകനാക്കി
കെയ്ന്‍ വില്യംസണ്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്ന വില്യംസണ് 14 കോടിയായിരുന്നു പ്രതിഫലം സമീപകാലത്തെല്ലാം മോശം പ്രകടനം കാഴ്ചവെച്ച വില്യംസണെ ഹൈദരാബാദ് ഒഴിവാക്കുകയായിരുന്നു
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com