Tap to Read ➤

രാഹുലിന്റെ അതേ വര്‍ഷം അരങ്ങേറ്റം, പക്ഷെ ക്ലിക്കായില്ല

ഏഴ് പേരിതാ
Vishnuprasad S
കെ എല്‍ രാഹുല്‍ ഇന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. എന്നാല്‍ രാഹുലിന്റെ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കെത്തിയ പലരും ഇപ്പോള്‍ പുറത്താണ്. 2014ലാണ് രാഹുലിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2016ലാണ് പരിമിത ഓവര്‍ അരങ്ങേറ്റം
സ്റ്റുവര്‍ട്ട് ബിന്നി
2014ലാണ് ബിന്നി ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇന്ത്യക്കായി 6 ടെസ്റ്റ് കളിച്ച ബിന്നിക്ക് വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല
പങ്കജ് സിങ്
2014ല്‍ത്തന്നെയാണ് പേസര്‍ പങ്കജ് സിങ് അരങ്ങേറ്റം നടത്തിയത്. രാഹുലിന് മുമ്പ് അരങ്ങേറ്റം നടത്തിയ പങ്കജിനും വലിയ കരിയറില്ല
കരണ്‍ ശര്‍മ
2014ലാണ് കരണ്‍ശര്‍മയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലായിരുന്നു ഇത്. പിന്നീട് ഒരവസരം പോലും ഇന്ത്യ കരണിന് നല്‍കിയില്ല
പവന്‍ നേഗി
സ്പിന്‍ ഓള്‍റൗണ്ടറായ പവന്‍ നേഗി 2016ലെ ഏഷ്യാ കപ്പിലാണ് അരങ്ങേറ്റം നടത്തിയത്. ഒരു ടി20 മാത്രമാണ് താരത്തിന് ഇന്ത്യക്കായി കളിക്കാനായത്
മന്ദീപ് സിങ്
2014ല്‍ സിംബാബ് വെക്കെതിരെയായിരുന്നു മന്ദീപ് സിങ്ങിന്റെ അരങ്ങേറ്റം. ഇതിന് ശേഷം മന്ദീപിന് പിന്നീട് അവസരം ലഭിച്ചിട്ടില്ല
ഫായിസ് ഫസല്‍
ഇടം കൈയന്‍ താരം 2016ലാണ് അരങ്ങേറ്റം നടത്തിയത്. സിംബാബ് വെക്കെതിരെയായിരുന്നു അരങ്ങേറ്റം. അതിന് ശേഷം ഒരു മത്സരം പോലും ഫായിസിന് ലഭിച്ചിട്ടില്ല.
ധവാല്‍ കുല്‍ക്കര്‍ണി
പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി ടി20 അരങ്ങേറ്റം നടത്തിയത് 2016ലായിരുന്നു. രണ്ട് മത്സരം കളിച്ചെങ്കിലും അതിന് ശേഷം ഒരവസരം പോലും ലഭിച്ചില്ല