Tap to Read ➤

ബിസിനസ്സില്‍ നിന്ന് കോടികള്‍ വാരുന്നു

അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ
Vishnuprasad S
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
മുസാഫിര്‍ എന്ന യുഎഇ ആസ്ഥാനമായുള്ള ട്രാവല്‍ കമ്പിനിയില്‍ 7.5 ശതമാനം ഷെയര്‍ സച്ചിന്റെ പേരിലുണ്ട്. സ്മാഷ് എന്റര്‍ടെയ്ന്‍മെന്റില്‍ 18 ശതമാനം ഷെയറും അദ്ദേഹത്തിനുണ്ട്. യൂനിവേഴ്സല്‍ കളക്ടാബില്ല ബ്രാന്റിലും 28 ശതമാനം അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്
വിരാട് കോലി
കോലിക്ക് വ്രോഗന്‍ എന്ന പേരില്‍ ബ്രാന്റുണ്ട്. ഫിറ്റ്നസുകൊണ്ട് യുവതാരങ്ങള്‍ക്ക് പ്രചോദനമായ വിരാട് സ്പോര്‍ട്ട് കോന്‍വോയുടെ ഷെയര്‍ ഹോള്‍ഡറാണ്. മറ്റ് നിരവധി സ്ഥാപനങ്ങളിലും കോലിക്ക് ഷെയര്‍ ഉണ്ട്.
സൗരവ് ഗാംഗുലി
ഗാംഗുലി ഫുഡ് പവലിയന്‍ എന്നൊരു റസ്റ്റോറന്റ് നടത്തുന്നുണ്ട്. ഐഎസ്എല്ലില്‍ എടികെയിലും അദ്ദേഹത്തിന് നിക്ഷേപം ഉണ്ടായിരുന്നു. കുടുംബ പരമായുള്ള നിരവധി ബിസിനസുകളും ഗാംഗുലിക്കുണ്ട്.
എംഎസ് ധോണി
ധോണിയുടെ ബ്രാന്റ്സിലുള്ള പച്ചക്കറികള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കൂടാതെ പുതിയ ബിയര്‍ ബ്രാന്റും കഴിഞ്ഞിടെ ധോണി ഇറക്കിയിരുന്നു
അനില്‍ കുംബ്ലെ
കുംബ്ലെ സ്പോര്‍ട്സ് ട്രയിനിങ് കണ്‍സള്‍ട്ടിങ് കമ്പിനി നടത്തുന്നുണ്ട്. ക്രിക്കറ്റ് കോച്ചിങ് സെന്ററും കുംബ്ലെ നടത്തുന്നു.
ക്രിസ് ഗെയ്ല്‍
ക്രിസ് ഗെയ്ല്‍ നിരവധി ബിസിനസുകള്‍ ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് സ്പോര്‍ട്സ് ബാറാണ്.  ഫാഷന്‍ മേഖലയിലും കൈവച്ച ഗെയ്ലിന്റെ ബ്രാന്റിന്റെ പേര് ആറ്റിറ്റിയൂഡ് ഡോട്ട് കോം എന്നാണ്.
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com