Qatar World Cup ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ പ്രിയ ടീം ഏത്?
ഞായറാഴ്ചയാണ് ലോകകപ്പിനു തുടക്കമാവുന്നത്
Manu D
ഇന്ത്യന്‍ ക്രിക്കറ്റിലെ ചില സൂപ്പര്‍ താരങ്ങള്‍ കടുത്ത ഫുട്‌ബോള്‍ പ്രേമികളുമാണ്. ഈ ലോകകപ്പില്‍ അവരുടെ ഫേവറിറ്റ് ടീമുകളെ അറിയാം
വിരാട് കോലി
സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലി വലിയൊരു ഫുട്‌ബോള്‍ ആരാധകന്‍ കൂടിയാണ്. ഫുട്‌ബോള്‍ കാണാനും പരിശീലന സെഷനുകളില്‍ കളിക്കാനും അദ്ദേഹത്തിന് ഇഷ്ടമാണ്.
ജര്‍മനിയാണ് വിരാട് കോലിയുടെ ഫേവറിറ്റ് ടീം. 2020ലെ യൂറോ കപ്പിന്റെ സമയത്തായിരുന്നു തന്റെ പ്രിയ ടീമിനെ അദ്ദേഹം വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ സ്പാനിഷ് ടീമിന്റെ കടുത്ത ആരാധകനാണ്. സ്‌പോര്‍ട്‌സ് 18നോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.
ഇഷ്ട ടീം സ്‌പെയിനെങ്കിലും അശ്വിന്റെ ഫേവറിറ്റ് ഫുട്‌ബോളര്‍ ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയാണ്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ എംബാപ്പെ മിന്നിച്ചിരുന്നു.
എംഎസ് ധോണി
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി മികച്ചൊരു ക്രിക്കറ്റര്‍ മാത്രമല്ല ഫുട്‌ബോളര്‍ കൂടിയാണ്. ക്രിക്കറ്റിലേക്കു വരും മുമ്പ് സ്‌കൂള്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു അദ്ദേഹം.
പോര്‍ച്ചുഗലാണ് എംഎസ് ധോണിക്കു ഇഷ്ടപ്പെട്ട ടീം. ഫേവറിറ്റ് പ്ലെയര്‍ പോര്‍ച്ചുഗീസ് നായകന്‍ കൂടിയായ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരു ഫുട്‌ബോള്‍ പ്രേമിയാണ്. നേരത്തേ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സഹ ഉടമ കൂടിയായിരുന്നു അദ്ദേഹം.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഫേവറിറ്റ് ടീം അര്‍ജന്റീനയാണ്. ഇതിഹാസ താരവും അര്‍ജന്റൈന്‍ നായകനുമായ ലയണല്‍ മെസ്സിയാണ് പ്രിയതാരം
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക https://malayalam.mykhel.com/