Tap to Read ➤

ഇന്ത്യന്‍ താരങ്ങളും ഹോബികളും

ക്രിക്കറ്റിലെ പ്രമുഖരുടെ ഹോബിയറിയാം
Manu D
സച്ചിന്‍ ടെണ്ടുല്‍ക്കര്‍- ക്രിക്കറ്റിനോടാണ് ആദ്യ പ്രണയമെങ്കിലും ടേബിള്‍ ടെന്നീസ് കളിക്കാനും ഏറെയിഷ്ടം.
ഒഴിവുസമയം ലഭിക്കുമ്പോഴെല്ലാം പാട്ടുകള്‍ കേള്‍ക്കുക സച്ചിന്റെ ഹോബിയാണ്. കൂടാതെ ലോകത്തിലെ വിവിധ പാചകരീതികള്‍ ആസ്വദിക്കാനും ഇഷ്ടമാണ്.
എംഎസ് ധോണി
കടുത്ത വീഡിയോ ഗെയിം ആരാധകനാണ് എംഎസ് ധോണി. യാത്ര ചെയ്യുമ്പോഴെല്ലാം പിഎസ്പി (പോര്‍ട്ടബ്ള്‍ പ്ലേസ്റ്റേഷന്‍) 
അദ്ദേഹം ഒപ്പം കരുതാറുണ്ട്.
ടെലിവിഷനില്‍ ഹിസ്റ്ററി ചാനല്‍ സ്ഥിരമായി കാണാറുള്ള വ്യക്തി കൂടിയാണ് ധോണി.
സൗരവ് ഗാംഗുലി
കുട്ടിക്കാലം മുതല്‍ കടുത്ത ഫുട്‌ബോള്‍ പ്രേമിയാണ് സൗരവ് ഗാംഗുലി. ക്രിക്കറ്റര്‍ ആയിരുന്നില്ലെങ്കില്‍ ഉറപ്പായും അദ്ദേഹം ഫുട്‌ബോളറായി തീരുമായിരുന്നു
രാഹുല്‍ ദ്രാവിഡ്
ക്രിക്കറ്റ് കഴിഞ്ഞാല്‍ വായനകളോടാണ് രാഹുല്‍ ദ്രാവിഡിനു പ്രിയം. ഒരുപാട് പുസ്തകങ്ങള്‍ അദ്ദേഹം വായിക്കാറുണ്ട്. യാത്രകങ്ങളില്‍ പുസ്തകങ്ങളും ഒപ്പം കരുതുകയും ചെയ്യും.
യുവരാജ് സിങ്
യുവരാജ് സിങ് ഒരു ഹോട്ടലില്‍ താമസിക്കാനെത്തിയാല്‍ ആദ്യം തിരക്കുക അവിടെ ടെന്നീസ് കോര്‍ട്ടുണ്ടോയെന്നാണ്. യുവിയുടെ ഫേവറിറ്റ് ടൈം പാസ് ടെന്നീസ് കളിക്കലാണ്
വീരേന്ദര്‍ സെവാഗ്
മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഒഴിവു സമയങ്ങളില്‍ വീഡിയോ ഗെയിമുകള്‍ കളിക്കാനും പാട്ടുകള്‍ കേള്‍ക്കാനും ഏറെ ഇഷ്ടപ്പെടുന്നു
രോഹിത് ശര്‍മ
നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹത് ശര്‍മയും എംഎസ്‌ധോണിയെപ്പോലെ വീഡിയോ ഗെയിം ഫാനാണ്. പിഎസ്പി എല്ലായ്‌പ്പോഴും ഹിറ്റ്മാന്റെ പക്കല്‍ ഉണ്ടാവാറുണ്ട്.