ആധുനിക ഫുട്‌ബോളിലെ സമാനതകളില്ലാത്ത ഇതിഹാസങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും.
അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മെസ്സി, റൊണാള്‍ഡോ ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ മികച്ച റെക്കോര്‍ഡുള്ളത്. ഇതേക്കുറിച്ച് പരിശോധിക്കാം
ലോകകപ്പില്‍ ഇതുവരെ 19 മല്‍സരങ്ങളിലാണ് മെസ്സി കളിച്ചിട്ടുള്ളത്. 17 എണ്ണത്തിലും പ്ലെയിങ് ഇലവനിലുമുണ്ടായിരുന്നു. ഇവയില്‍ നിന്നും ആറു ഗോളുകളടിച്ച താരം ഏഴ് അസിസ്റ്റുകളും നല്‍കി
മെസ്സി ലോകകപ്പില്‍ ഇതുവരെ പെനല്‍റ്റി ഗോള്‍ നേടിയിട്ടില്ല. കോപ്പ അമേരിക്കയുടെ കാര്യമെടുത്താല്‍ 34 മല്‍സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി ഇറങ്ങി. 31ലും പ്ലെയിങ് ഇലവനില്‍
13 ഗോളുകളാണ് കോപ്പയില്‍ മെസ്സിയുടെ സമ്പാദ്യം. 18 അസിസ്റ്റുകളും നല്‍കി. പെനല്‍റ്റിയിലൂടെ മൂന്നു ഗോളുകളും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. രണ്ടു ടൂര്‍ണമെന്റുകളിലും കൂടി 53 മല്‍സരങ്ങളില്‍ നിന്നും 48 ഗോള്‍ മെസ്സി സ്‌കോര്‍ ചെയ്തു.
ലോകകപ്പില്‍ റൊണാള്‍ഡോ 17 മല്‍സരങ്ങളിലാണ് ഇതുവരെ കളിച്ചത്. എല്ലാത്തിലും പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. ഏഴു ഗോളുകള്‍ നേടിയ അദ്ദേഹം രണ്ട് അസിസ്റ്റുകളും നല്‍കി. പെനല്‍റ്റിയിലൂടെ രണ്ടു ഗോളുകളും നേടി.
യൂറോ കപ്പില്‍ റൊണാള്‍ഡോ കളിച്ചത് 25 മല്‍സരങ്ങളാണ്. 23ലും പ്ലെയിങ് ഇലവനില്‍ ഇറങ്ങി. 14 ഗോളുകള്‍ നേടിയ അദ്ദേഹം 9 അസിസ്റ്റുകളും നല്‍കി.
യൂറോ കപ്പില്‍ മൂന്നു പെനല്‍റ്റി ഗോളുകള്‍ റൊണാള്‍ഡോ സ്‌കോര്‍ ചെയ്തു. ലോകകപ്പ്, യൂറോ എന്നിവയിലായി അദ്ദേഹം 42 മല്‍സരങ്ങളില്‍ നിന്നായി കുറിച്ചത് 40 ഗോളുകളാണ്