ഫുട്‌ബോള്‍ ലോകകപ്പ് സാമ്പത്തികമായി ഖത്തറിന്റെ നടുവൊടിക്കുമോ?
കണക്കുകള്‍
Vishnuprasad S
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നാണ് ഫുട്‌ബോള്‍ ലോകകപ്പ്. വലിയ മുതല്‍മുടക്ക് വേണ്ടിവരുന്ന ലോകകപ്പ് എങ്ങനെയാണ് ആതിഥേയ രാജ്യത്തിന് സാമ്പത്തിക നേട്ടമാകുന്നത്
ലോകകപ്പിന്റെ പ്രവര്‍ത്തന ചിലവുകള്‍ വഹിക്കുന്നത് ഫിഫയാണ്. എന്നാല്‍ അടിസ്ഥാന സൗകര്യം, ഗതാഗതം മുതലായവയെല്ലാം ഒരുക്കേണ്ടത് ആതിഥേയ രാജ്യങ്ങളുടെ ചുമതലയാണ്
ഇത്തവണ 220 ബില്യനാണ് ഖത്തര്‍ ലോകകപ്പിനായി ചിലവാക്കിയിരിക്കുന്നത്. അവസാന റഷ്യന്‍ ലോകകപ്പിനെക്കാള്‍ 15 മടങ്ങ് തുകയാണ് ഖത്തര്‍ ചിലവാക്കുന്നത്
സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം, താമസ സൗകര്യങ്ങള്‍, ടൂറിസം വികസനം എന്നിവയ്ക്കായാണ് ഖത്തര്‍ കൂടുതല്‍ തുക മുടക്കിയിരിക്കുന്നത്
ഖത്തര്‍ ലോകകപ്പിലൂടെ 3.4 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഖത്തറിന് സാധിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. 2024ലേക്കെത്തുമ്പോള്‍ 1.7 ശതമാനം അധിക വളര്‍ച്ച ഖത്തര്‍ കണക്കുകൂട്ടുന്നു
10 ലക്ഷത്തിന് മുകളില്‍ കാണികളെയാണ് ഇത്തവണ ഖത്തറില്‍ പ്രതീക്ഷിക്കുന്നത്
ഇത്തവണ സ്ത്രീകളുടെ വസ്ത്രധാരണത്തിലും സ്റ്റേഡിയത്തിലെ മദ്യപാനത്തിലും പുകവലിയിലുമെല്ലാം ഖത്തര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കാണികളുടെ എണ്ണം കുറച്ചേക്കുമെന്ന ആശങ്കയുണ്ട്
ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ സാമ്പത്തിക ഞെരുക്കും ലോകകപ്പിലൂടെ മറികടക്കാം എന്നാണ് ഖത്തറിന്റെ കണക്കുകൂട്ടല്‍
ജിഡിപിയോളം തുക ലോകകപ്പിനായി മുടക്കുന്ന ഖത്തറിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക