Tap to Read ➤

ചാഹറിനെ വീഴ്ത്തിയ സുന്ദരി

ജയ ഭരദ്വാജിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്
Manu D
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സജീവമായിക്കൊണ്ടിരിക്കുന്ന സഹോദരന്‍മാരാണ് ദീപക് ചാഹറും സഹോദരന്‍ രാഹുല്‍ ചാഹറും
ജയ ഭരദ്വാജിനെയാണ് ദീപക് ചാഹര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ആഗ്രയില്‍ വച്ച് ജൂണ്‍ ഒന്നിനായിരുന്നു ദീപകും ജയയും തമ്മിലുള്ള വിവാഹം
2021ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കവെയായിരുന്നു ജയയോടു ദീപക് വിവാഹാഭ്യര്‍ഥന നടത്തിയത്.
ഗാലറിയില്‍ കളികാണാനെത്തിയ ജയയുടെ അടുത്തേക്കു വന്ന് ദീപക് വിവാഹ അഭ്യഥന നടത്തിയത് വൈറലായി മാറിയിരുന്നു.
ആരാണ് ഈ യുവതിയെന്നും ലുക്ക് കണ്ട് വിദേശിയാണോയെന്നും പലരും ആശ്ചര്യം സംശയവും പ്രകടിപ്പിച്ചിരുന്നു
ബിഗ് ബോസിലെ മുന്‍ മല്‍സരാര്‍ഥിയായ സിദ്ധാര്‍ഥ് ഭരദ്വാജിന്റെ സഹോദരിയാണ് ജയ ഭരദ്വാജ്. ഡല്‍ഹി സ്വദേശിനിയാണ് ഇവര്‍.
മുംബൈ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ജയ ഭരദ്വാജ് ബിരുദം പൂര്‍ത്തിയാക്കിയത്. നിലവില്‍ കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്.
താനൊരു ഡയനാമിക് വ്യവസായിക സംരഭകയും ടെക്‌നിക്കലല്ലാത്ത ടെക്കിയാണെന്നുമാണ് ജയ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്.
സിഎസ്കെയിലെ സഹതാരങ്ങള്‍ക്കു ജയ ഭരദ്വാജിനെ ദീപക്പ രിചയപ്പെടുത്തിക്കൊടുത്തിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണിനിടെയായിരുന്നു ഇത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കൂ