Tap to Read ➤
ഫാബുലസ് ഫോറിലെ മികച്ച ടെസ്റ്റ് നായകനാര്?
കണക്കുകള്‍ ഇതാ
Vishnuprasad S
കെയ്ന്‍ വില്യംസണും നായകസ്ഥാനം ഒഴിഞ്ഞതോടെ ഫാബുലസ് ഫോറില്‍ ആര്‍ക്കും ഇപ്പോള്‍ ടെസ്റ്റ് നായകസ്ഥാനമില്ല
വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരിലെ മികച്ച ടെസ്റ്റ് നായകനാരാണ്?
വിരാട് കോലിയാണ് ടോപ്. 68 മത്സരത്തില്‍ നിന്ന് 40 ജയവും 17 തോല്‍വിയുമാണ് കോലി വഴങ്ങിയത്. 11 സമനിലയും നേടി
54.80 ശരാശരിയില്‍ 20 സെഞ്ച്വറി ഉള്‍പ്പെടെ 5864 റണ്‍സാണ് കോലി നേടിയത്
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 64 മത്സരം നയിച്ചപ്പോള്‍ 27 ജയവും 26 തോല്‍വിയും വഴങ്ങി. 11 മത്സരം സമനിലയായി
46.44 ശരാശരിയില്‍ 5295 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ 14 സെഞ്ച്വറിയും ഉള്‍പ്പെടും
ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ 40 മത്സരത്തില്‍ നിന്ന് നേടിയത് 22 ജയവും 10 തോല്‍വിയും 8 സമനിലയും
57.43 ശരാശരിയില്‍ 3331 റണ്‍സാണ് വില്യംസണ്‍ നേടിയത്. 11 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും
ഓസീസ് നായകനായിരുന്ന സ്മിത്ത് 36 മത്സരങ്ങളില്‍ നിന്ന് നേടിയത് 20 ജയവും 10 തോല്‍വിയും 8 സമനിലയും
67.73 ശരാശരിയില്‍ 3793 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. 15 സെഞ്ച്വറിയാണ് നേടിയത്