Tap to Read ➤
ഇനിയും തഴയരുത്!
സര്‍ഫറാസ് ഖാന്റെ കരിയറിലെ പ്രധാന സംഭവങ്ങളിതാ
Vishnuprasad S
ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കാത്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ സര്‍ഫറാസ് നിറയുകയാണ്
സ്ഥിരതയോടെ കളിക്കുന്ന താരമായിട്ടും സെലക്ടര്‍മാര്‍ സര്‍ഫറാസിനെ പരിഗണിക്കുന്നില്ല
12ാം വയസില്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ 439 റണ്‍സടിച്ച് സര്‍ഫറാസ് ഞെട്ടിച്ചു. 56 ഫോറും 12 സിക്‌സുമാണ് അന്ന് താരം നേടിയത്
2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ 6 മത്സരത്തില്‍ നിന്ന് 70.33 ശരാശരിയില്‍ 211 റണ്‍സ് നേടി ശ്രദ്ധ പിടിച്ചുപറ്റി
2015ല്‍ ആര്‍സിബിയിലൂടെ ഐപിഎല്ലിലേക്കെത്തിയ താരം ഫിനിഷര്‍ റോളില്‍ ചില മികച്ച പ്രകടനങ്ങള്‍ നടത്തി സാന്നിധ്യം അറിയിച്ചു
രഞ്ജി ട്രോഫിയില്‍ സ്ഥിരത കാട്ടിയിട്ടും ഇന്ത്യ സര്‍ഫറാസിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പരിഗണിച്ചു
സര്‍ഫറാസിനെ തഴഞ്ഞ വിവാദങ്ങള്‍ക്കിടെ വീണ്ടും സെഞ്ച്വറിയടിച്ച് സര്‍ഫറാസ് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ചോദ്യമുയര്‍ത്തുന്നു
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 53 ഇന്നിങ്‌സില്‍ നിന്ന് 3480 റണ്‍സാണ് സര്‍ഫറാസ് നേടിയത്. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം താരം നേടിയിട്ടും അവസരമില്ല
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com