ഇന്ത്യന്‍ ടീമില്‍ ഇനിയും സ്ഥാനമുറപ്പിക്കാന്‍ താരത്തിനായിട്ടില്ല
Manu D
1994 നവംബര്‍ 11നു തിരുവനന്തപുരത്തെ പുല്ലുവിളയിലാണ് സഞ്ജു സാംസണ്‍ ജനിച്ചത്
ഐപിഎല്ലില്‍ ഫിഫ്റ്റിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് സഞ്ജു. 18 വയസ്സും 169 ദിവസവവും പ്രായമുള്ളപ്പോഴാണ് 2013ല്‍ ആര്‍സിബിക്കെതിരേ റോയല്‍സിനായി താരം ഫിഫ്റ്റി നേടിയത്.
2014ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തത് സഞ്ജു സാംസണായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 267 റണ്‍സാണ് താരം കുറിച്ചത്.
2015 ജൂലൈയിലെ സിംബാബ്‌വെ പര്യടനത്തിലെ ടി20യില്‍ കളിച്ചായിരുന്നു സഞ്ജുവിന്റെ ഇന്ത്യന്‍ അരങ്ങേറ്റം
ഐപിഎല്ലില്‍ ഇതിനകം മൂന്നു സെഞ്ച്വറികള്‍ സഞ്ജു സാംസണ്‍ നേടിയിട്ടുണ്ട്. രണ്ടെണ്ണം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ആയിരുന്നെങ്കില്‍ ഒന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരുന്നു
2019ല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയടിച്ച ആറാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു മാറിയിരുന്നു
ഇന്ത്യക്കു വേണ്ടി ആദ്യ ടി20 കളിച്ച ശേഷം സഞ്ജു അടുത്ത മല്‍സരം കളിച്ചത് 73 ടി20കള്‍ക്കു ശേഷമാണ്. ടി20യുടെ ചരിത്രത്തില്‍ തന്നെ ഒരു താരത്തെ സംബന്ധിച്ച് ഏറ്റവും വലിയ ഗ്യാപ്പാണിത്.