Tap to Read ➤
ഇവരുടെ വീടുകള്‍ക്ക് കോടിക്കിലുക്കം
വില കൂടിയ വീടുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍
Manu D
ഇന്ത്യന്‍ ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും കോടികളുടെ ആസ്തിയുള്ളവരാണ്. അതുകൊണ്ടു ആഡംബര ജീവിതമാണ് ഇവര്‍ നയിക്കുന്നത്
കോടികള്‍ വില മതിക്കുന്ന വീടുകള്‍ സ്വന്തമായുള്ള ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു അറിയാം
മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കു മുംബൈയിലെ വെര്‍ളിയില്‍ 34 കോടി വില വരുന്ന ഫ്‌ളാറ്റുണ്ട്
7171 സ്‌ക്വയര്‍ ഫീറ്റുള്ള വിരാട് കോലിയുടെ ഫ്‌ളാറ്റില്‍ നാലു ബെഡ് റൂമുകളാണുള്ളത്
മുംബൈയിലെ വേര്‍ളിയിലെ അഹൂജ ടവേഴ്‌സിലെ 29ാം നിലയിലാണ് നായകന്‍ രോഹിത് ശര്‍മയുടെ താമസം
6000 സ്‌ക്വയര്‍ ഫീറ്റുള്ള രോഹിത്തിന്റെ ഫ്‌ളാറ്റിന്റെ മൂല്യം 30 കോടിയോളം രൂപയാണ്.
കെഎല്‍ രാഹുല്‍ താമസിക്കുന്നത് ബെംഗളൂരുവിലാണ്. 65 ലക്ഷം രൂപയുള്ള ഫ്‌ളാറ്റാണ് അദ്ദേഹത്തിനുള്ളത്
ഹാര്‍ദിക് പാണ്ഡ്യ താമസിക്കുന്നത് ഗുജറാത്തിലെ വഡോദരയിലുള്ള ആഡംബര ഫ്‌ളാറ്റിലാണ്. 3.6 കോടി വില മതിക്കുന്ന ഫ്‌ളാറ്റാണിത്.
യുവരാജ് സിങിനു 64 കോടിയോളം രൂപ വില മതിക്കുന്ന രണ്ടു ഫ്‌ളാറ്റുകളുണ്ട്. മുംബൈയിലെ വേര്‍ളിയിലുള്ള ഓംകാര്‍ 1973 ടവേഴ്‌സിലെ 29ാം നിലയിലാണിത്
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
MyKhel Malayalam