സൈന- കശ്യപ്
ടെന്നിസിലെ മിന്നും താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും ജീവിത പങ്കാളികളാണ്
1997ലെ പരിശീലന ക്യാംപിലാണ് സൈനയും കശ്യപും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു
അടുത്ത സുഹൃത്തുക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ പോലും സൈന- കശ്യപ് അടുപ്പത്തെക്കുറിച്ച് അറിയില്ലായിരുന്നു
അതാനു ദാസ്- ദീപിക അമ്പെയ്ത്ത് താരങ്ങളായ അതാനു ദാസും ദീപിക കുമാരിയും പ്രണയിച്ച് വിവാഹിതരായതാണ്
ടാറ്റ അക്കാദമിയില്‍ ഒരുമിച്ചുണ്ടായിരുന്ന ദീപികയും അതാനുവും 2008ലാണ് ആദ്യം കണ്ടുമുട്ടിയത്
2018ലായിരുന്നു ദീപികയും അതാനുവും തമ്മിലുള്ള വിവാഹനിശ്ചയം. 2020 ജൂലൈയില്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു.
കാര്‍ത്തിക്- ദീപിക
ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്റെ ജീവിത പങ്കാളി മലയാളി കൂടിയായ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലാണ്
ജിമ്മില്‍ വച്ചുള്ള സൗഹൃദമാണ് കാര്‍ത്തികും ദീപികയും തമ്മിലുള്ള പ്രണയത്തിനു വഴിയൊരുക്കിയത്
2015ലായിരുന്നു കാര്‍ത്തികും ദീപികയും വിവാഹിതരായത്. വിവാഹ മോചിതനായ ഡിക്കെയുടെ രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്
പൂനിയ- ഫോഗട്ട്
ഇന്ത്യന്‍ ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയും സംഗീത ഫോഗട്ടും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്
സാക്ഷി- സത്യവര്‍ത്ത്
ഇന്ത്യന്‍ ഗുസ്തിയിലെ മറ്റൊരു ജോടിയാണ് സാക്ഷി മാലിക്കും സത്യവര്‍ത്ത് കാദിയാനും.
അഞ്ജു- റോബര്‍ട്ട്
ഇന്ത്യന്‍ ഇതിഹാസവും മലയാളി അത്‌ലറ്റുമായ അഞ്ജു ബോബി ജോര്‍ജിന്റെ ജീവിത പങ്കാളി അത്‌ലറ്റും ദേശീയ ചാംപ്യനും കൂടിയായ റോബര്‍ട്ട് ബോബി ജോര്‍ജാണ്