Tap to Read ➤

ഈ ടീമുകള്‍ക്ക് എതിരേ ഡിക്കെ റണ്‍സ് വാരിക്കൂട്ടി

ഇന്ത്യന്‍ ടീമിലേക്കു ഈ വര്‍ഷം താരം തിരിച്ചത്തെുകയായിരുന്നു
Manu D
കരിയര്‍ അവസാനിച്ചെന്നു ഉറപ്പിച്ച ഇടത്തു നിന്നാണ് കാര്‍ത്തിക് ഈ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയത്
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ പ്രകടനമാണ് ഡിക്കെയ്ക്കു തുണയായത്.
കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഡിക്കെ ഇന്ത്യക്കു വേണ്ടി അവസാനം കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം കൂടുതല്‍ റണ്‍സ് നേടിയ ടീമുകളെ അറിയാം
സൗത്താഫ്രിക്കയ്‌ക്കെതിരേ 26 മല്‍സരങ്ങളില്‍ നിന്നും 610 റണ്‍സ് കാര്‍ത്തിക് സ്‌കോര്‍ ചെയ്തു.
ശ്രീലങ്കയ്‌ക്കെതിരേ 34 മല്‍സരങ്ങളില്‍ നിന്നും കാര്‍ത്തിക്കിന്റെ സമ്പാദ്യം 536 റണ്‍സാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ 23 മല്‍സരങ്ങളില്‍ നിന്നു കാര്‍ത്തിക് നേടിയത് 500 റണ്‍സ്
ബംഗ്ലാദേശിനെതിരേ 16 മല്‍സരങ്ങളില്‍ നിന്നും 456 റണ്‍സാണ് കാര്‍ത്തിക്കിന്റെ സമ്പാദ്യം
ഇംഗ്ലണ്ടിനെതിരേ 17 കളിയില്‍ നിന്നും 392 റണ്‍സ് കാര്‍ത്തിക് അടിച്ചെടുത്തു