Tap to Read ➤

മറികടക്കുക പ്രയാസം

ധോണിയുടെ പേരിലുള്ള ഏഴ് വമ്പന്‍ റെക്കോഡുകളിതാ
Vishnuprasad S
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ നായകനും ഫിനിഷറും വിക്കറ്റ് കീപ്പറുമാണ് ധോണി
ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ കൂടുതല്‍ മത്സരം കളിച്ച താരമാണ് ധോണി. 210 മത്സരത്തിലാണ് അദ്ദേഹം സിഎസ്‌കെയെ നയിച്ചത്
നായകനെന്ന നിലയില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച താരവും ധോണിയാണ്. 332 മത്സരത്തിലാണ് ധോണി ഇന്ത്യയെ നയിച്ചത്
കൂടുതല്‍ ഐസിസി കിരീടമെന്ന റെക്കോഡും ധോണിയുടെ പേരില്‍. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ധോണി ഇന്ത്യക്ക് നേടിക്കൊടുത്തു
ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി 10000ലധികം അന്താരാഷ്ട്ര റണ്‍സ് നേടിയ ഏക ബാറ്റ്‌സ്മാനാണ് ധോണി
ടെസ്റ്റിലും ഏകദിനത്തിലും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ധോണി. ടെസ്റ്റില്‍ 224, ഏകദിനത്തില്‍ 183 റണ്‍സുമാണ് ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സ്റ്റംപിങ്ങെന്ന റെക്കോഡും ധോണിയുടെ പേരിലാണ്. 123 സ്റ്റംപിങ്ങാണ് ധോണി നടത്തിയത്
ഏകദിനത്തില്‍ കൂടുതല്‍ നോട്ടൗട്ടായ താരവും ധോണി. 84 തവണയാണ് ഇന്ത്യയുടെ ഫിനിഷര്‍ പുറത്താവാതെ ക്രീസില്‍ തുടര്‍ന്നത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com