Tap to Read ➤

ക്രിക്കറ്റര്‍മാരുടെ അപരന്‍മാര്‍

അഞ്ചു പേരെ അറിയാം
Manu D
ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അപരനായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കാര്‍മെലോ ഹെയ്‌സാണ്. അദ്ദേഹം ക്രിക്കറ്ററല്ല. റെസ്ലിങിലെ സൂപ്പര്‍ താരമാണ്.
അമേരിക്കക്കാരമായ പ്രൊഫഷണല്‍ റെസ്ലിങ് താരം കൂടിയാണ് 27കാരന്‍.സോഷ്യല്‍ മീഡിയയിലൂടെയാണ് ചിലര്‍ ഹാര്‍ദിക്കും ഹെയ്‌സും തമ്മിലുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെടുന്നത്
ഇന്ത്യന്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവുമായി രൂപസാദൃശ്യമുള്ള ഒരാള്‍ ക്രിക്കറ്റില്‍ തന്നെയുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ബിനുര ഫെര്‍ണാണ്ടോയാണിത്.
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ടി20 പരമ്പര കളിച്ചിരുന്നു. പരമ്പരയ്ക്കിടെയാണ് കുല്‍ദീപുമായി ഫെര്‍ണാണ്ടോയ്ക്കുള്ള ചില സാദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമാണ് യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രസിദ്ധ് ദേശീയ ടീമിനായി ഇതിനകം അരങ്ങേറുകയും ചെയ്തു.
ശ്രീലങ്കയുടെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ദസുന്‍ ഷനകയുമായിട്ടാണ് പ്രസിദ്ധിനു സാമ്യതകളുള്ളത്. സാമ്യത ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരയ്ക്കിടെയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അപരന്‍ പാകിസ്താനിലാണ്. പാക് ടീമിനായി അരങ്ങേറിക്കഴിഞ്ഞ സൗദ് ഷക്കീലിനാണ് കോലിയുമായി ചില സാമ്യം.
കഴിഞ്ഞ വര്‍ഷമാണ് സൗദിനെ ചില ആംഗിളുകളില്‍ നിന്നും നോക്കുമ്പോള്‍ കോലിയെപ്പോലെയുണ്ടെന്നു ക്രിക്കറ്റ് പ്രേമികള്‍ കണ്ടെത്തുന്നത്.
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനും പ്രമുഖ ബാറ്ററുമായ അജിങ്ക്യ രഹാനെയ്ക്കു അപരനുണ്ട്. ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണിത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ രഹാനെയും കുല്‍ക്കര്‍ണിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇവിടെ വച്ചാണ് രണ്ടു പേരുടെയും രൂപസാദൃശ്യം ശ്രദ്ധിക്കുന്നത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക