Tap to Read ➤

മിന്നും താരങ്ങളുടെ ഭാര്യമാരെ അറിയാം

ഇന്ത്യ- സൗത്താഫ്രിക്ക പരമ്പര
Manu D
ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയാണ് പ്രമുഖ മോഡലും നടിയുമായ നതാഷ സ്റ്റാന്‍കോവിച്ച്.
സെര്‍ബിയന്‍ വംശജയായ നതാഷയെ 2020ലാണ് ഹാര്‍ദിക് വിവാഹം കഴിക്കുന്നത്. അഗസ്ത്യയെന്നൊരു മകന്‍ ഈ ദമ്പതികള്‍ക്കുണ്ട്.
സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡ്വയ്ന്‍ പ്രെട്ടോറിയസിന്റെ ഭാര്യയാണ് സില്‍മ പ്രെട്ടോറിയസ്
ട്രൂവെയ്ല്‍ ബ്യുട്ടിക് ഡേ സ്പായെന്ന പാര്‍ലര്‍ ആന്റ് സ്പായുടെ ഉടമസ്ഥയാണ് സില്‍മ. 2014ലാണ് പ്രെട്ടോറിയസും സില്‍മയും വിവാഹിതരായത്.
കെഎല്‍ രാഹുലിന്റെ കാമുകിയാണ് നടിയും താരപുത്രിയുമായ ആതിയ ഷെട്ടി. ബോളിവുഡ് ആക്ഷന്‍ ഹീറോയായിരുന്ന സുനില്‍ ഷെട്ടിയുടെ മകളാണ്
രാഹുലും ആതിയയും തങ്ങളുടെ പ്രണയം ഇതിനകം ഔദ്യോഗികമായി സമ്മതിച്ചു കഴിഞ്ഞവരാണ്. പല വേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.
സൗത്താഫ്രിക്കയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ ഭാര്യയാണ് സാഷ ഡികോക്ക്. ഇവര്‍ക്കു കിയാറയെന്ന ഒരു മകളുമുണ്ട്.
ഈ വര്‍ഷമാണ് ഇരുവരും മാതാപിതാക്കളായത്. ഇന്ത്യന്‍ ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു സാഷ കുഞ്ഞിനു ജന്‍മം നല്‍കിയത്.
സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്റ് ഭാര്യയാണ് ലാറ. രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമായിരുന്നു വാന്‍ഡര്‍ ഡ്യുസെന്‍.
മല്‍സരവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ലാറ. ഓപ്പണര്‍ ജോസ് ബട്‌ലറുടെ ഭാര്യയാണ് ലാറയെന്നു പോലും പലര്‍ക്കും സംശയവുമുണ്ടായിരുന്നു.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക