Tap to Read ➤

ഇതാ ക്രിക്കറ്റിലെ 'ചുള്ളന്‍മാര്‍'

ഏഴു പേരെ അറിയാം
Manu D
ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ബാറ്റിങ് മിടുക്കില്‍ മാത്രമല്ല ലുക്കിന്റെ കാര്യത്തിലും വേറെ ലെവലാണ്
നിലവില്‍ രാജ്യത്തെ ഏറ്റവും സുന്ദരനായ ക്രിക്കറ്റര്‍ കോലിയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈ്ലും ഡ്രസിങുമെല്ലാം ആരാധകര്‍ക്കു ഹരമാണ്.
സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഫഫ് ഡുപ്ലെയിസാണ് മറ്റൊരു സുന്ദരനായ താരം. ഹോളിവുഡ് നടന്റെ ലുക്കും കരുത്തുറ്റ ശരീരവുമാണ് അദ്ദേഹത്തിന്റേത്.
ജെയിംസ് ബോണ്ടായും ബാറ്റ്മാന്‍ കഥാപാത്രവുമായെല്ലാം അഭിനയിക്കാന്‍ ട്വിറ്ററില്‍ പലപ്പോഴും ട്രെന്‍ഡുകളും ഹാഷ് ടാഗുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഹോളിവുഡിലെ ഏറ്റവും സുമുഖനായ നടനും സൂപ്പര്‍ താരവുമായ ടോം ക്രൂസിനോടുള്ള രൂപസാദൃശ്യമുള്ള ക്രിക്കറ്ററാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്.
ബൗളിങിലും ഒപ്പം ലുക്കിലും ഒരുപോലെ അദ്ദേഹം മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണെന്നു പറയാം
ഓസ്‌ട്രേലിയയില്‍ നിന്നു തന്നെയുള്ള മറ്റൊരു മികച്ച ലുക്കുള്ള ക്രിക്കറ്ററാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. ധാരാളം വനിതാ ആരാധകരുള്ള താരമാണ് അദ്ദേഹം.
പക്ഷെ മാക്‌സ്വെല്ലിന്റെ മനം കവര്‍ന്നത് ഇന്ത്യക്കാരിയായ വിനി രാമനാണ്.  തമിഴ്‌നാട്ടുകാരിയായ വിനിയെ ഈ വര്‍ഷം മാക്‌സി വിവാഹം കഴിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ലോക ക്രിക്കറ്റിലെ മറ്റൊരു സുമുഖനായ താരം.
പ്രായം കൂടുന്തോറും അദ്ദേഹത്തിന്റെ സൗന്ദര്യം കൂടുകയല്ലാതെ കുറയുന്നില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ന്യൂസിലാന്‍ഡിന്‍റെ സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് തന്റെ സുന്ദരമായ ചിരി കൊണ്ട് ആരെയും വീഴ്ത്തും.
ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്തും ലുക്കിന്റെ കാര്യത്തില്‍ കിടുവാണ്.
നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരുടെ നിരയിലാണ് സ്മിത്തിന്‍റെ സ്ഥാനം
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/