Tap to Read ➤

ഇന്ത്യന്‍ ക്രിക്കറ്റിലെ സമ്പന്നര്‍

10 താരങ്ങളെ അറിയാം
Manu D
മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് പത്താം സ്ഥാനത്ത്. ഏകദേശം 150 കോടിയോളം രൂപയാണ് ആസ്തി
ഇതിഹാസ ബാറ്ററും നിലവിലെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡ് ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്നു. 172 കോടിയുള്ള ആസ്തി അദ്ദേഹത്തിനുണ്ട്
നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് തൊട്ടുമുകളില്‍. ഹിറ്റ്മാന്റെ ആസ്തി ഏകദേശം 180 കോടിയോളം രൂപയാണ്
മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കാണ് ഏഴാംസ്ഥാനം. അടുത്തിടെ വിരമിച്ച അദ്ദേഹത്തിനു 185 കോടിയോളം രൂപയുട ആസ്തിയുണ്ട്.
ആറാംസ്ഥാനത്തു മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. ആസ്തി ഏകദേശം 255 കോടിയോളം രൂപ.
മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് യുവിക്കു തൊട്ടുമുകളിലുണ്ട്. 286 കോടിയോളം രൂപയുടെ ആസ്തി വീരുവിനുണ്ട്.
മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിക്കു 365 കോടിയോളം രൂപയുടെ ആസ്തിയാണുള്ളത്
ഇന്ത്യക്കു രണ്ടു ലോകകപ്പുകളടക്കം മൂന്നു ഐസിസി ട്രോഫികള്‍ നേടിത്തന്ന എംഎസ് ധോണിയുടെ ആസ്തി 860 കോടിയോളം രൂപയാണ്.
എംഎസ് ധോണിക്കു മുകളിലായി രണ്ടാംസ്ഥാനത്ത് വിരാട് കോലിയുണ്ട്. 950 കോടിയോളം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
ആസ്തിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കിങ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 1,296 കോടിയോളം രൂപയുടെ ആസ്തി അദ്ദേഹത്തിനുണ്ടെന്നു കണക്കുകള്‍