Tap to Read ➤
ഇന്ത്യയുടെ അതിവേഗ പേസറാര്?
ടോപ് ഫൈവിനെ അറിയാം
Vishnuprasad S
ഉമ്രാന്‍ മാലിക്
ഇന്ത്യയുടെ യുവ പേസര്‍മാരിലൊരാളായ ഉമ്രാന്‍ മാലിക്കാണ് ഈ പട്ടികയില്‍ തലപ്പത്ത്. 157 വേഗം കുറിച്ചാണ് ഉമ്രാന്‍ ഞെട്ടിച്ചത്
ജമ്മുകാശ്മീര്‍ പേസര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെയാണ് മികവ് കാട്ടി വളര്‍ന്നത്
ഇര്‍ഫാന്‍ പഠാന്‍
മുന്‍ ഇന്ത്യന്‍ ഇടം കൈയര്‍ പേസറായ ഇര്‍ഫാന്‍ 153.7 വേഗത്തിലെറിഞ്ഞ് രണ്ടാം സ്ഥാനത്താണ്
കരിയറിന്റെ അവസാന കാലത്ത് മീഡിയം പേസറായി മാറിയ ഇര്‍ഫാന്‍ ആരംഭകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്
മുഹമ്മദ് ഷമി
ഇന്ത്യയുടെ സീനിയര്‍ പേസറായ മുഹമ്മദ് ഷമി 153.30 വേഗം കുറിച്ച് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്
മൂന്ന് ഫോര്‍മാറ്റിലും ഇപ്പോഴും ഇന്ത്യയുടെ സജീവ താരമാണ് ഷമി
ജസ്പ്രീത് ബുംറ
ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയാണ് പട്ടികയിലെ നാലാമന്‍. 153.26 ആണ് ബുംറയുടെ വേഗം
നിലവില്‍ പരിക്കിനെത്തുടര്‍ന്ന് ബുംറ ടീമിന് പുറത്താണ്. ഇത്തവണത്തെ ടി20 ലോകകപ്പും ബുംറക്ക് നഷ്ടമായിരുന്നു
നവ്ദീപ് സൈനി
ഇന്ത്യയുടെ യുവ പേസറായ നവദീപ് സൈനി 152.85 വേഗം കുറിച്ച് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com