Tap to Read ➤

ഖത്തര്‍ ലോകകപ്പിന്റെ മാത്രം സവിശേഷത

അറിയണം ഈ ഏഴ് കാര്യങ്ങള്‍
Vishnuprasad S
ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിന് 20ാം തീയ്യതി കിക്കോഫ് ആവുകയാണ്. ഇത്തവണ വളരെയധികം സവിശേഷതകളോടെയാണ് ലോകകപ്പെത്തുന്നത്
ശീതകാലത്ത് നടത്തുന്ന ആദ്യത്തെ ലോകകപ്പാണ് ഖത്തറിലേത്. വര്‍ഷത്തിന്റ മധ്യ മാസങ്ങളിലാണ് പൊതുവേ ലോകകപ്പ് മത്സരങ്ങള്‍ നടക്കാറുള്ളത്
ഏറ്റവും ചിലവേറിയ ലോകകപ്പാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉള്‍പ്പെടെ 200 ബില്യണ്‍ ഡോളറാണ് ഖത്തര്‍ മുടക്കിയിരിക്കുന്നത്. അവസാന ലോകകപ്പിന്റെ അഞ്ച് മടങ്ങാണിത്
ഏറ്റവും കുറവ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. എട്ട് സ്റ്റേഡിയങ്ങളിലായാണ് ഖത്തര്‍ ലോകകപ്പ് നടക്കുന്നത്. 1978ല്‍ ആറ് സ്റ്റേഡിയത്തില്‍ അര്‍ജന്റീന ലോകകപ്പ് നടത്തി
ഇത്തവണ റെക്കോഡ് കാണികളെയാണ് ഖത്തറിലേക്ക് പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വലിയ ആരാധകരെ പ്രതീക്ഷിക്കുന്നു
ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാവുന്ന വലുപ്പം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. സാമ്പത്തികമായി ഉന്നതിയിലാണെങ്കിലും വലുപ്പംകൊണ്ട്് ഖത്തര്‍ മറ്റ് ആതിഥേയ രാജ്യങ്ങളെക്കാള്‍ ചെറുത്
എസിയുള്ള സ്റ്റേഡിയങ്ങളാണ് മറ്റൊരു സവിശേഷത. ഖത്തറില്‍ നല്ല ചൂട് കാലാവസ്ഥയായതിനാല്‍ എല്ലാ സ്റ്റേഡിയങ്ങളിലും എസിയുണ്ടാവും
ഏഷ്യന്‍ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ ലോകകപ്പാണിത്. 2002ല്‍ ജപ്പാനിലും സൗത്ത് കൊറിയയിലുമായാണ് ഏഷ്യയില്‍ ഇതിന് മുമ്പ് ലോകകപ്പ് നടന്നത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com