Tap to Read ➤
ഇതിഹാസത്തിന് വിട
അരങ്ങൊഴിയുന്ന റൊണാള്‍ഡോയുടെ കരിയറിലൂടെ
Vishnuprasad S
മൊറോക്കോയോട് 1-0ന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ റോണോയുടെ ഐതിഹാസിക കരിയറിനും അവസാനമായി
അഞ്ച് ലോകകപ്പ് കളിച്ച റൊണാള്‍ഡോ 22 മത്സരത്തില്‍ നിന്ന് നേടിയത് 8 ഗോളും 2 അസിസ്റ്റും
ലോകകപ്പില്‍ ഹാട്രിക് നേടിയ പ്രായം കൂടിയ താരമാണ് റോണോ. 2018ല്‍ സ്‌പെയിനെതിരേ ഹാട്രിക് നേടുമ്പോള്‍ പ്രായം 33 വയസും 130 ദിവസവും
ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ ഗോളടിച്ച താരമാണ് (5 ലോകകപ്പ്) റൊണാള്‍ഡോ
പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരം കളിച്ച താരമാണ് റൊണാള്‍ഡോ (22)
ലോകകപ്പില്‍ പോര്‍ച്ചുഗലിനായി കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് റോണോ
ഖത്തര്‍ ലോകകപ്പില്‍ ആദ്യ പ്ലേയിങ് 11 നിന്ന് റോണോ തഴയപ്പെട്ടത് വലിയ ചര്‍ച്ചയായി
നിലവില്‍ ഒരു ക്ലബ്ബുമായും റോണോക്ക് കരാറില്ല