Tap to Read ➤
അബുദാബി ടി10 ലീഗിലെ ഇന്ത്യക്കാര്‍
ഇന്ത്യയുടെ അഞ്ചു പേര്‍ കളിക്കും
Manu D
അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ ഇത്തവണ എട്ടു ടീമുകളാണുള്ളത്. ഓരോ ടീമുകളും തങ്ങളുടെ ഐക്കണ്‍ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്
ഐപിഎല്ലിലെ, ആഭ്യന്തര ക്രിക്കറ്റിലോ കരാറുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കു ടി10 ലീഗില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചവര്‍ക്ക് ടി10 ലീഗിന്റെ ഭാഗമാവാം.
ഇന്ത്യയുടെ അഞ്ചു മുന്‍ ക്രിക്കറ്റര്‍മാരാണ് അബുദാബി ടി10 ലീഗിന്റെ പുതിയ സീസണില്‍ കളിക്കുന്നത്. ആരൊക്കെയെന്നു നോക്കാം
സുരേഷ് റെയ്‌ന- അടുത്തിടെ വിരമിച്ച ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റണ്ടര്‍ സുരേഷ് റെയ്‌ന ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ്.
ഹര്‍ഭജന്‍ സിങ്- മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് ടി10 ലീഗിലുണ്ട്. ഡല്‍ഹി ബുള്‍സ് ഫ്രാഞ്ചൈസിയുടെ ഭാഗമാണ്
ശ്രീശാന്ത്- മുന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിന് ടി10 ലീഗില്‍ ഇതു അരങ്ങേറ്റ സീസണാണ്. ബംഗ്ലാ ടൈഗേഴ്‌സിനു വേണ്ടിയാണ് താരം പന്തെറിയുക.
സ്റ്റുവര്‍ട്ട് ബിന്നി- ദേശീയ ടീമിനായി അധികം കളിച്ചിട്ടില്ലാത്ത മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി കളിക്കുന്നത് ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിനു വേണ്ടിയാണ്.
അഭിമന്യു മിഥുന്‍- ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ അഭിമന്യു മിഥുന്‍ ടി10 ലീഗിലുണ്ട്. നോര്‍ത്തേണ്‍ വാരിയേഴ്‌സിന്റെ താരമാണ് അദ്ദേഹം