Tap to Read ➤

FIFA World Cup 2022: ആരാണ് ഗാനീം അല്‍ മുഹ്താഹ്?

കുഞ്ഞ് മനുഷ്യന്റെ വലിയ കഥയറിയാം
Vishnuprasad S
ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം വേദിയിലെത്തിയ കുറിയ മനുഷ്യന്‍ ആരാണ്?
ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറായ ഗാനീം അല്‍ മുഫ്താഹാണ് ഇപ്പോള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്
മോര്‍ഗന്‍ ഫ്രീമാനോപ്പം വേദിയിലെത്തി മതഭ്രാന്തിനെതിരേയും വംശവെറിക്കെതിരേയും വലിയ സന്ദേശം നല്‍കിയാണ് മടങ്ങിയത്
നട്ടെല്ലിന്റെ വളര്‍ച്ച ഇല്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം എന്ന രോഗമാണ് മുഫ്താഹിനെ ബാധിച്ചത്
എന്നാല്‍ തന്റെ കുറവുകളില്‍ പതറാതെ സംരഭകനെന്ന നിലയില്‍ സോഷ്യല്‍ ഇന്‍ഫ്‌ളൂവന്‍സറെന്ന നിലയിലും മുഫ്താഹ് മാതൃകയാവുകയാണ്
ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബല്‍ ഷാംസ് കയറി റെക്കോടിട്ടയാളാണ് മുഫ്താഹ്
എവറസ്റ്റ് കീഴടക്കണമെന്നതാണ് മുഫ്താഹിന്റെ വലിയ ലക്ഷ്യം
ചെറിയ പ്രതിസന്ധികളില്‍ പോലും തകരുന്ന മനുഷ്യര്‍ക്ക് വലിയ പാഠമാണ് മുഫ്താഹിന്റെ ജീവിതം
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com