ഗ്രൂപ്പ് ഇയിലെ ജപ്പാന്‍ ജര്‍മനി മത്സരത്തിന് ശേഷം സ്റ്റേഡിയം വൃത്തിയാക്കിയ ജപ്പാന്‍ ആരാധകര്‍ ലോകത്തിനാകെ മാതൃകയാവുകയാണ്
സാമൂഹ്യ മാധ്യമങ്ങളില്‍ ജപ്പാന്‍ മാതൃകയ്ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്
സ്റ്റേഡിയത്തില്‍ അവശേഷിച്ച കുപ്പികളും സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം ശേഖരിച്ചാണ് ജപ്പാന്‍ ആരാധകര്‍ കളം വിട്ടത്
ഫുട്‌ബോളില്‍ ജപ്പാന്‍ വന്‍ ശക്തികളല്ലെങ്കിലും ടീമിന് വലിയ പിന്തുണ ആരാധകര്‍ നല്‍കാറുണ്ട്
ദോഹയിലെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരശേഷവും ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കിയിരുന്നു
പൊതു ഇടങ്ങളിലെ മാന്യതകള്‍ മറക്കുന്നവരുടെ മുന്നില്‍ വലിയ മാതൃകയാവുകയാണ് ജപ്പാന്‍
ആദ്യ മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ 2-1ന് അട്ടിമറിക്കാന്‍ ജപ്പാന് കഴിഞ്ഞു. മത്സര ശേഷം ജപ്പാന്‍ ടീമംഗങ്ങൾ ഡ്രസിങ് റൂം വൃത്തിയാക്കിയിട്ടാണ് സ്റ്റേഡിയം വിട്ടത്.
തങ്ങളുടെ ചരിത്ര അട്ടിമറിയുടെ സന്തോഷം അപകടകരമായ ആഘോഷമായി മാറ്റാതെ ലോകത്തിന് വലിയ സന്ദേശം നല്‍കിയിരിക്കുകയാണ് ജപ്പാന്‍