Tap to Read ➤

റെയ്‌നയുടെ വിദ്യാഭ്യാസ യോഗ്യത അറിയാം

വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ മിന്നും താരമായിരുന്നു
Manu D
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന
ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും റെയ്‌ന നേരത്തേ കാഴ്ചവച്ചിട്ടുണ്ട്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐക്കണ്‍ താരങ്ങളിലൊരാളാണ്
ചിന്നത്തലയെന്നാണ് സിഎസ്‌കെ ആരാധകര്‍ റെയ്‌നയെ വിശേഷിപ്പിക്കുന്നത്. മിസ്റ്റര്‍ ഐപിഎല്ലെന്നും താരം അറിയപ്പെടുന്നു
ഈ വര്‍ഷമാണ് റെയ്‌ന ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്
ക്രിക്കറ്റില്‍ മാത്രമല്ല പഠനത്തിലും മിടുക്കനായിരുന്നു റെയ്‌ന
1986 നവംബര്‍ 27നു ഉത്തര്‍ പ്രദേശിലെ മുറാദ്‌നഗറിലാണ് ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ റെയ്‌ന ജനിച്ചത്
പഠനത്തോടൊപ്പം ക്രിക്കറ്റും കൊണ്ടു പോവുന്നതിനായി ലഖ്‌നൗവിലെ ഗുരുനാനാക്ക് ഗോബിന്ദ് സിങ് സ്‌പോര്‍ട്‌സ് കോളേജിലാണ് റെയ്ന പഠിച്ചത്
ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിദൂര വിദ്യാഭ്യാസം വഴി ബികോം ബിരുദം റെയ്‌ന നേടിയിട്ടുണ്ട്
2022 ആഗസ്റ്റില്‍ ചെന്നൈയിലെ വെല്‍സ് യൂനിവേഴ്‌സിറ്റി റെയ്‌നയെ ഹോണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു