ധോണിയും ബ്രോക് ലെസ്‌നറും തമ്മിലുള്ള സാമ്യതകള്‍ അറിയാമോ?
Vishnuprasad S
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയും ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ താരം ബ്രോക് ലെസ്‌നറും തമ്മില്‍ വലിയ സാമത്യകളാണുള്ളത്
രണ്ട് പേരും കൃഷി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണ്. ധോണിക്ക് റാഞ്ചിയില്‍ ഫാമുണ്ട്. ലെസ്‌നര്‍ക്ക് യുഎസിലാണ് ഫാമുള്ളത്
എംഎസ് ധോണിയും ലെസ്‌നറും ഹാള്‍ ഓഫ് ഫ്രെയിംസില്‍ ഇടം പിടിച്ചവരാണ്. ധോണി ഐസിസിയുടെ ഹാള്‍ ഓഫ് ഫ്രെയിമിലും ലെസ്‌നര്‍ ഡബ്ല്യുഡബ്ല്യുഇയുടെ ഹാള്‍ ഓഫ് ഫ്രയിമിലുമാണെന്ന് മാത്രം
രണ്ട് പേരും സൂപ്പര്‍ താരങ്ങളാണെങ്കിലും സ്വകാര്യത വളരെയധികം ഇഷ്ടപ്പെടുന്നു. പരമാവധി പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കാനാണ് ഇരുവര്‍ക്കും താല്‍പര്യം
സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇരുവരും. രണ്ട് പേര്‍ക്കും വലിയ ആരാധക പിന്തുണയുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമിലടക്കം ഇരുവരും അധികം സജീവമല്ല
രണ്ട് പേരും വലിയ കരിയര്‍ സൃഷ്ടിച്ചവരാണ്. ധോണിയെ ക്രിക്കറ്റ് കളത്തില്‍ എല്ലാ എതിരാളികളും ഭയന്നിരുന്നെങ്കില്‍ ലസ്‌നെറെ ഇടിക്കൂട്ടിലും എല്ലാവരും ഭയക്കുന്നു
ധോണിയും ലസ്‌നറും വലിയ വാഹന പ്രേമികളാണ്. രണ്ട് പേരുടെയും ഗ്യാരേജില്‍ ബൈക്കുകളുടെ വലിയ കളക്ഷനുണ്ട്
ഹേറ്റേഴ്‌സ് പോലും ആരാധിക്കുന്നവരാണ് രണ്ട് പേരുമെന്നതാണ് മറ്റൊരു സാമ്യത. രണ്ട് പേരുടെയും പ്രകടനം എതിരാളികളക്കൊണ്ട് പോലും കൈയടിപ്പിക്കുന്നതാണ്