Tap to Read ➤

ഗില്ലിന്റെ വിദ്യാഭ്യാസ യോഗ്യത അറിയാം

ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ് താരം
Manu D
ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമായി മാറികൊണ്ടിരിക്കുകയാണ് പഞ്ചാബില്‍ നിന്നുള്ള യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍
വലംകൈയന്‍ ബാറ്ററായ ഗില്‍ നിലവില്‍ ഓപ്പണറായിട്ടാണ് കളിച്ചുകൊണ്ടരിക്കുന്നത്
ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്നാണ് ഗില്ലിനെ പലരും വിശേഷിപ്പിക്കുന്നത്.
ദേശീയ ടീമിനായി 11 ടെസ്റ്റുകളും 14 ഏകദിനങ്ങളും ഗില്‍ കളിച്ചുകഴിഞ്ഞു. ടി20യില്‍ ഇനിയും അരങ്ങേറിയിട്ടില്ല. ടെസ്റ്റില്‍ 579ഉം ഏകദിനത്തില്‍ 674ഉം റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
23 കാരനായ ശുഭ്മാന്‍ ഗില്ലിന്റെ വിദ്യാഭ്യാസ യോഗ്യത നമുക്കു പരിശോധിക്കാം.
സിഖ് കുടുംബത്തിലാണ് ഗില്‍ ജനിച്ചത്. അച്ഛന്റെ പേര് ലഖ്വീന്ദര്‍ സിങ്, അമ്മ കൈറത്ത് ഗില്‍. മൂത്ത സഹോദരിയാണ് ഷഹനീല്‍ ഗില്‍.
കുട്ടിക്കാലം മുതല്‍ തന്നെ ക്രിക്കറ്റിനോടുള്ള മകന്റെ പാഷന്‍ മനസ്സിലാക്കിയ അച്ഛനാണ് ഗില്ലിനെ തന്റെ സ്വപ്നം  യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്.
ഗില്ലിനെ മികച്ച ക്രിക്കറ്ററാക്കി മാറ്റിയെടുക്കാന്‍ കുടുംബം മെഹാലിയിലേക്കു മാറുകയും പിസിഎ സ്റ്റേഡിയത്തിനു അടുത്തു തന്നെ വാടകയ്ക്കു താമസിക്കുകയും ചെയ്തിരുന്നു
മൊഹാലിയിലെ മാനവ് മംഗള്‍ സ്മാട്ട് സ്‌കൂളിലാണ് ശുഭ്മാന്‍ ഗില്‍ പഠിച്ചത് . നിലവില്‍ ബിരുദം ചെയ്തു കൊണ്ടിരിക്കുകയാണ് താരം