Tap to Read ➤

ചാഹലിന്‍റെ ആദ്യ പ്രണയം ധനശ്രീയോടല്ല!

2020ലാണ് ഇരുവരും വിവാഹിതരായത്
Manu D
ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍
ഡെന്റിസ്റ്റും കൊറിയോഗ്രാഫറും യൂട്യൂബറുമായ ധനശ്രീ വര്‍മയെയാണ് ചാഹല്‍ വിവാഹം കഴിച്ചിരിക്കുന്നത്.
ഐപിഎല്ലില്‍ ചാഹലിന്റെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മല്‍സരവേദികളില്‍ ആര്‍പ്പുവിളിച്ചും കൈയടിച്ചും ധനശ്രീ നിറഞ്ഞു നിന്നിരുന്നു.
ചാഹല്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. ചാഹലിന്റെ ആദ്യം പ്രണയവും ക്രിക്കറ്റിനോടു തന്നെയാണെന്നാണ് ധനശ്രീ പറയുന്നത്
ടീമംഗങ്ങള്‍ക്കൊപ്പമുള്ള ക്രിക്കറ്റിലെ അന്തരീക്ഷമാണ് ചാഹല്‍ ചിരിച്ചുകൊണ്ട് കാണപ്പെടാനുള്ള കാരണമെന്ന് ധനശ്രീ
താന്‍ സ്വയം പ്രകടിപ്പിക്കുന്നയാളാണ്. വലിയ സമ്മര്‍ദ്ദം തനിക്കുമുണ്ടാവാറുണ്ടെന്ന് ധനശ്രീ
ഐപിഎല്‍, ടെസ്റ്റ്, ഏകദിനം ഏതു തന്നെയായാലും കാണാനെത്തുന്നവര്‍ക്കു സമ്മര്‍ദ്ദമുണ്ടാവും. അവര്‍ ഒരു ടീമിനെ പിന്തുണയ്ക്കുന്നതാണ് കാരണമെന്ന് ധനശ്രീ
ചാഹലിനെ സംബന്ധിച്ച് ഏറ്റവും മികച്ച ഐപിഎല്‍ സീസണുകളിലൊന്നായിരുന്നു ഇത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിട്ട് റോയല്‍സിലേക്കു വന്നിട്ടും താരത്തിന്റെ പ്രകടനത്തില്‍ ഒട്ടും ഇടിവ് സംഭവിച്ചില്ല
17 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകള്‍ പിഴുത ചാഹല്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിനും അവകാശിയായിരുന്നു.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക