Tap to Read ➤

യുവിയുടെ സഹോദരിയെ രോഹിത് 'ലൈനടിച്ചു'!

റിതിക സജ്ദേയാണ് രോഹിത്തിന്‍റെ ഭാര്യ
Manu D
ആരാധകര്‍ക്കു ഏറെ പ്രിയങ്കരരായ താരദമ്പതികളാണ്  രോഹിത് ശര്‍മയും ഭാര്യ റിതിക സജ്‌ദേയും.
രോഹിത് ദേശീയ ടീമിന്റെ നായകസ്ഥാനം കൂടി ഏറ്റെടുത്തതോടെ ഈ ദമ്പതികള്‍ക്കു ആരാധകരും വര്‍ധിച്ചിരിക്കുകയാണ്.
ഹിറ്റ്മാന്റെ മല്‍സരവേദികളിലെ സ്ഥിരം സാന്നിധ്യമാണ് റിതിക
2015ലായിരുന്നു വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ റിതികയെ രോഹിത് വിവാഹം ചെയ്തത്. ഒരു പരസ്യ ഷൂട്ടിനിടെയാണ് ഇരുവരും ആദ്യമായി നേരില്‍ കണ്ടത്
ഇവരെ പരസ്പരം പരിചയപ്പെടുത്തിയതാവട്ടെ യുവരാജ് സിങാണ്. അന്നു തന്നെ യുവി മുന്നറിയിപ്പ് നല്‍കിയെന്നും രോഹിത് വെളിപ്പടുത്തിയിരുന്നു.
റിതികയ്ക്കു നേരെ വിരല്‍ ചൂണ്ടി ഇവള്‍ എന്റെ സഹോദരിയാണ്, ഇവളെ നീ നോക്കുക പോലും ചെയ്യരുതെന്ന് യുവി മുന്നറിയിപ്പ് നല്‍കിയെന്ന് രോഹിത്
ഷൂട്ടിലുനടീളം ദേഷ്യത്തോടെ റിതികയെ നോക്കി. ഷൂട്ട് കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി വന്നോയെന്ന കാര്യത്തില്‍ ആത്മവിശ്വാസക്കുറവുണ്ടായതായി രോഹിത്
ഷൂട്ടിനു ശേഷം റിതിക അടുത്തേക്കു വന്നു. എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ തന്നെ അറിയിക്കണമെന്നു പറഞ്ഞിരുന്നു
ഇവിടെ നിന്നാണ് രോഹിത് ശര്‍മ-റിതിക സജ്‌ദേ സൗഹൃദത്തിന്റെ തുടക്കം. സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു.
രോഹിത്തിന് മുന്നറിയിപ്പ് നല്‍കിയ യുവരാജ് സിങ് ഇവരുടെ കുടുംബ സുഹൃത്ത് കൂടിയാണ്. പല ചടങ്ങുകളിലും രോഹിത്- റിതിക എന്നിവര്‍ക്കൊപ്പം യുവരാജും ഭാര്യ ഹേസല്‍ കീച്ചും പങ്കെടുക്കാറുണ്ട്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/