Tap to Read ➤
ശ്രേയസ് മലയാളി! ഈ കാര്യങ്ങള്‍ നിങ്ങളറിയുമോ?
ദേശീയ ടീമില്‍ ചുവടുറപ്പിക്കുകയാണ് താരം
Manu D
ശ്രേയസ് അയ്യര്‍ പാതി മലയാളി കൂടിയാണെന്നത് പലര്‍ക്കും അറിയില്ല. താരത്തിന്റെ അച്ഛന്റെ കുടുംബവേരുകള്‍ തൃശൂരിലാണ്.
സന്തോഷ് അയ്യര്‍- രോഹിണി അയ്യര്‍ എന്നിവരാണ് ശ്രേയസിന്റെ മാതാപിതാക്കള്‍. താരം ജനിക്കുന്നതിനു മുമ്പ് തന്നെ കുടുംബം മുംബൈയില്‍ സ്ഥിര താമസമാക്കിയിരുന്നു
ഇന്ത്യയുടെ മുന്‍ താരം കൂടിയായ പ്രവീണ്‍ ആംറെയാണ് ശ്രേയസിലെ പ്രതിഭയെ ആദ്യമായി തിരിച്ചറിഞ്ഞത്.
തുടക്കകാലത്തു യങ് വീരൂയെന്നായിരുന്നു വീരേന്ദര്‍ സെവാഗുമായി താരതമ്യം ചെയ്ത് ശ്രേയസിനെ ടീമംഗങ്ങള്‍ വിളിച്ചിരുന്നത്.
ശ്രേയസ് അയ്യര്‍ ഡോക്യുമെന്ററി- എ ഫാതേഴ്‌സ് ഡ്രീം എന്ന ഷോര്‍ട്ട് ഫിലിമില്‍ ശ്രേയസിന്റെ ജൂനിയര്‍, ഏജ് ഗ്രൂപ്പ് ക്രിക്കറ്റിനെ കുറിച്ചാണ് പറയുന്നത്
2014ലെ യുകെ പര്യടനത്തില്‍ ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ടീമിനായി കളിച്ച ശ്രേയസ് മൂന്നു മല്‍സരങ്ങളില്‍ നിന്നും 297 റണ്‍സോടെ കസറി
2014ലെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി കളിച്ചാണ് ലിസ്റ്റ് എ ക്രിക്കറ്റില്‍ ശ്രേയസ് അരങ്ങേറിയത്
2015ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ശ്രേയസ് മാറി. 2.6 കോടിക്കായിരുന്നു താരത്തെ ഡിഡി വാങ്ങിയത്.
സീസണില്‍ ഡല്‍ഹിക്കായി 14 മല്‍സരങ്ങളില്‍ നിന്നും 439 റണ്‍സ് ശ്രേയസ് സ്‌കോര്‍ ചെയ്തു. സീസണിലെ എമേര്‍ജിങ് താരമായും തിരഞ്ഞെടുക്കപ്പെട്ടു
2017ലാണ് ശ്രേയസ് ഇന്ത്യക്കായി അരങ്ങേറിയത്. നവംബറില്‍ ന്യൂസിലാന്‍ഡുമായുള്ള ടി20യാണ് ആദ്യം കളിച്ചത്.
ടെസ്റ്റില്‍ അരങ്ങേറാന്‍ 2021 വരെ ശ്രേയസിനു കാത്തിരിക്കേണ്ടി വന്നു. ഡിസംബറില്‍ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലാണ് താരം അരങ്ങേറിയത്.