1930ലെ പ്രഥമ ലോകകപ്പിനു ശേഷം ഇതുവരെ നടന്നത് 20 ടൂര്‍ണമെന്റുകളാണ്
ഖത്തര്‍ ലോകകപ്പില്‍ എട്ടു ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്നത് 32 ടീമുകളാണ്
ഫിഫ ലോകകപ്പിനു വേദിയാവുന്ന 80ാമത്തെ രാജ്യമാണ് ഖത്തര്‍
എട്ടു രാജ്യങ്ങള്‍ക്കു മാത്രമേ ഇതുവരെ ലോകകപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. ബ്രസീല്‍ അഞ്ചും ജര്‍മനി, ഇറ്റലി നാലും തവണ കിരീടം ചൂടി. അര്‍ജന്റീന (2), ഉറുഗ്വേ (2), ഫ്രാന്‍സ് (2), ഇംഗ്ലണ്ട് (1), സ്‌പെയിന്‍ (1)എന്നിവര്‍ മറ്റു വിജയികള്‍
ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിനു വേദിയാവുന്ന ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ 80,000 കാണികളെ ഉള്‍ക്കൊള്ളാനാവും
ആതിഥേയ രാജ്യം ആറു തവണയാണ് ഇതുവരെ ലോക ചാംപ്യന്‍മാരായിട്ടുള്ളത്
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന സ്ക്വാഡിന്റെ ശരാശരി പ്രായം 27.7 ആണ്. ഏറ്റവും പ്രായം കൂടിയ ടീമും അവര്‍ തന്നെ. പ്രായം കുറഞ്ഞ ടീം യുഎസ് (ശരാശരി പ്രായം 24.5)
ലോകകപ്പിനു യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം ഐസ്‌ലാന്‍ഡാണ് (ജനസംഖ്യ 3,44000). 2018ലെ ലോകകപ്പിലാണ് അവര്‍ കളിച്ചത്.
ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ ഗോളുകളടിച്ചത് ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊണ്ടെയ്ന്‍. 1958 ലെ ലോകകപ്പില്‍ 13 ഗോളുകള്‍ സ്‌കോര്‍ ചെയ്തു
ലോകകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ ഗോളുകള്‍ ജര്‍മനിയുടെ മിറോസ്ലാസ് ക്ലോസെയുടെ പേരില്‍. 2002-14 വരെയുള്ള ടൂര്‍ണമെന്റുകളില്‍ 16 ഗോളുകള്‍ നേടി