Tap to Read ➤
ടി20 ലോകകപ്പ് ഫൈനലില്‍ മെയ്ഡന്‍ ഓവര്‍
അത്ഭുത നേട്ടം സ്വന്തമാക്കിയ അഞ്ച് പേരിതാ
Vishnuprasad S
എസ് ശ്രീശാന്ത്
2007ലെ ടി20 ലോകകപ്പ് ഫൈനലിലാണ് ശ്രീശാന്ത് മെയ്ഡന്‍ ഓവര്‍ എറിഞ്ഞത്.
യൂനിസ് ഖാനായിരുന്നു ക്രീസില്‍. നാലാം ഓവര്‍ എറിയാനെത്തിയ ശ്രീ ഓവറില്‍ ഒരു റണ്‍സ്‌പോലും നല്‍കിയില്ല
മുഹമ്മദ് അമീര്‍
പാകിസ്താന്‍ സൂപ്പര്‍ പേസര്‍ 2009ലെ ലോകകപ്പ് ഫൈനലിലാണ് മെയ്ഡന്‍ എറിഞ്ഞത്
ആദ്യ ഓവര്‍ത്തന്നെ മെയ്ഡനാക്കിയ അമീര്‍ ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനെ പുറത്താക്കുകയും ചെയ്തു
ഏഞ്ചലോ മാത്യൂസ്
2012ലെ ലോകകപ്പിലാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഏഞ്ചലോ മാത്യൂസ് മെയ്ഡന്‍ എറിഞ്ഞത്
ആദ്യ ഓവറില്‍ത്തന്നെയാണ് മാത്യൂസിന്റെ നേട്ടം. ജോണ്‍സണ്‍ ചാള്‍സിന്റെ വിക്കറ്റും മാത്യൂസ് ഈ ഓവറില്‍ നേടി
സാമുവല്‍ ബദ്രി
2016ലെ ടി20 ലോകകപ്പ് ഫൈനലിലാണ് വിന്‍ഡീസിസ് സ്പിന്നര്‍ സാമുവല്‍ ബദ്രിയുടെ മെയ്ഡന്‍
മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് അദ്ദേഹം മെയ്ഡനാക്കിയത്. ജോസ് ബട്‌ലറായിരുന്നു ക്രീസില്‍
ആദില്‍ റഷീദ്
2022ലെ ടി20 ലോകകപ്പ് ഫൈനലിലാണ് ആദില്‍ റഷീദിന്റെ മെയ്ഡന്‍ പിറന്നത്
12ാം ഓവര്‍ എറിയാനെത്തി ബാബര്‍ അസമിനെ പുറത്താക്കുകയും ഇഫ്തിഖര്‍ അഹമ്മദിനെ റണ്‍സ് നേടാതെ പിടിച്ചുകെട്ടുകയും ചെയ്തു
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com