Tap to Read ➤
ഇന്ത്യക്കാരുടെ തകര്‍ക്കാനാവാത്ത റെക്കോര്‍ഡുകള്‍
അഞ്ചു താരങ്ങളാണ് ലിസ്റ്റിലുള്ളത്
Manu D
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിക്കലും തകര്‍ക്കാനിടയില്ലാത്ത ചില റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങളുടെ പേരിലുണ്ട്. ഇവ അറിയാം
ലോകത്തിലെ ഏറ്റവും വേഗമേറിയ വിക്കറ്റ് കീപ്പറാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. 195 സ്റ്റംപിങുകള്‍ അദ്ദേഹം നടത്തി.
വെസ്റ്റ് ഇ്ന്‍ഡീസ് താരം കീമോ പോളിനെ വെറും 0.08 സെക്കന്റിലായിരുന്നു ധോണി സ്റ്റംപ് ചെയ്തത്. ഇത് ലോക റെക്കോര്‍ഡാണ്
ഏകദിനത്തില്‍ കൂടുതല്‍ ഡബിള്‍ സെഞ്ച്വറികളുള്ളത് രോഹിത് ശര്‍മയ്ക്കാണ്.
മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ രോഹിത് നേടിയിട്ടുണ്ട്. 209, 264, 208 എന്നിങ്ങനെയാണ് സ്‌കോറുകള്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 24,000 റണ്‍സിലെത്തിയ ഇന്ത്യന്‍ താരം വിരാട് കോലിയാണ്.
മൂന്നു ഫോര്‍മാറ്റുകളിലുമായി 522 ഇന്നിങ്‌സുകള്‍ മാത്രമേ കോലിക്കു വേണ്ടിവന്നുള്ളൂ
100 അന്താരാഷ്ട്ര സെഞ്ച്വറികളുള്ള ലോകത്തിലെ ഏക താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.
2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയതോടെയാണ് അദ്ദേഹം ഈ റെക്കോര്‍ഡിലെത്തിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ട താരം രാഹുല്‍ ദ്രാവിഡാണ്. 31,258 ബോളുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്