Tap to Read ➤

ഹര്‍ദിക് പാണ്ഡ്യയുടെ ആസ്തി അറിയാമോ?

അത്യാഡംഭര ജീവിതം
Vishnuprasad S
ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറും ഭാവി നായകനുമായ ഹര്‍ദിക് പാണ്ഡ്യയുടെ ആസ്തി 80 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ദിക് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനാണ്
ഐപിഎല്ലിലൂടെയും ദേശീയ ടീമിലൂടെയുമാണ് ഹര്‍ദിക് പ്രധാനമായും വരുമാനമുണ്ടാക്കുന്നത്
നിരവധി സൂപ്പര്‍ ബ്രാന്റുകളുടെയും അംബാസഡറാണ് ഹര്‍ദിക്. സിന്‍ ഡെനിം, ബോട്ട്, ഗള്‍ഫ് ഓയില്‍ ഇന്ത്യ, മോണ്‍സ്റ്റര്‍ എനര്‍ജി എന്നിവ ഇതില്‍ ചിലത് മാത്രം
പരസ്യ ചിത്രങ്ങളിലും ഹര്‍ദിക് സജീവമാണ്. ഡ്രീം 11 ഉള്‍പ്പെടെയുള്ള പരസ്യ ചിത്രങ്ങളിലൂടെയും അദ്ദേഹം വലിയ വരുമാനം ഉണ്ടാക്കുന്നു
വാച്ചുകളുടെയും കണ്ണടകളുടെയും വലിയ കളക്ഷന്‍ ഹര്‍ദിക്കിനുണ്ട്. 1 കോടി വിലയുള്ള റോളക്‌സ് ഒയ്‌സ്റ്റര്‍ പ്രിപ്പീച്ചുല്‍ ഡയത്തോന കാസ്‌മോഗ്രാഫ് വാച്ച് ഹര്‍ദിക്കിനുണ്ട്. 50 ലക്ഷത്തിന് മുകളിലാണ് താരത്തിന്റെ മിക്ക വാച്ചുകളുടെയും വില
3.73 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ ഹര്‍ദിക്കിന് സ്വന്തമായുണ്ട്. മെഴ്‌സിഡസിന്റ എഎംജി ജി63 എസ് യു വി മോഡലാണ് ഹര്‍ദിക്കിന്റെ കൈയിലുള്ള മറ്റൊരു പ്രധാന വാഹനം
വ്യത്യസ്ത സ്റ്റൈല്‍ ആഗ്രഹിക്കുന്ന താരമാണ് ഹര്‍ദിക്. അതുകൊണ്ട് തന്നെ തന്റെ സ്റ്റൈല്‍ ഡിസൈന്‍ ചെയ്യാന്‍ കോടികള്‍ മുടക്കാറുണ്ട്
മുംബൈയിലും ഗുജറാത്തിലും ഹര്‍ദിക്കിന് വീടുണ്ട്. ഗുജറാത്തിലെ വീടിന്റെ വില 3.6 കോടിക്ക് മുകളിലാണ്. ജിം സൗകര്യമടക്കമുള്ള വീടാണ് ഹര്‍ദിക്കിന്റേത്