Tap to Read ➤

റിഷഭിന്റെ ഒരു മാസത്തെ ശമ്പളമറിയാം

ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് താരം
Manu D
കരിയറിലെ മോശം ഫോമിലൂടെയാണ് റിഷഭ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് ടീമില്‍ താരത്തിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്
ഇന്ത്യന്‍ ടീമില്‍ നിരന്തരം അവസരങ്ങള്‍ ലഭിച്ചിട്ടും റിഷഭിനു ഇവയൊന്നും മുതലാക്കാനായിട്ടില്ല
ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുന്നില്ലെങ്കിലും അതു റിഷഭിന്റെ ബ്രാന്‍ഡ് വാല്യു കുറച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം
പ്രതിമാസം ഏകദേശം 1.75 കോടി രൂപയാണ് റിഷഭ് പ്രതിഫലമായി കൈപ്പറ്റുന്നത്.
ബിസിസിയുടെ ശമ്പളവും ഐപിഎല്ലില്‍ നിന്നുള്ള ശമ്പളവും കൂടി കൂട്ടിയാല്‍ വര്‍ഷം 21 കോടി രൂപയാണ് റിഷഭിനു ലഭിക്കുന്നത്
ബിസിസിഐയുടെ ഗ്രേഡ് എ കരാറിലാണ് റിഷഭ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതു പ്രകാരം അഞ്ചു കോടിയാണ് ഒരു വര്‍ഷത്തെ ശമ്പളം
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനായ റിഷഭിന്റെ പ്രതിവര്‍ഷ ശമ്പളം 16 കോടി രൂപയാണ്.
റിഷഭ് പന്തിന്റെ ആകെയുള്ള ആസ്തിയെടുത്താല്‍ അതു 65 കോടിയോളം രൂപ വരുമെന്നാണ് കണക്കുകള്‍.