Tap to Read ➤

ഫ്രാന്‍സിനായി എംബാപ്പെ എത്ര ഗോളുകളടിച്ചു?

അടുത്ത സൂപ്പര്‍ താരമായാണ്  ചൂണ്ടിക്കാണിക്കപ്പെടുന്നത്
Manu D
അസാധാരണ വേഗതയും, ഡ്രിബ്ലിങ് മികവും, ഷൂട്ടിങ് പാടവവും എംബാപ്പെയെ അപകടകാരിയാക്കുന്നു
2017ല്‍ 19ാം വയസ്സില്‍ നെതര്‍ലാന്‍ഡ്‌സിനെതിരേയാണ് എംബാപ്പെ ഫ്രഞ്ച് കുപ്പായത്തില്‍ ആദ്യ ഗോള്‍ നേടിയത്
2018ലെ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരേ ഗോള്‍ നേടിയതോടെ പെലെയ്ക്കു ശേഷം ഫൈനലില്‍ സ്‌കോര്‍ ചെയ്ത പ്രായം കുറഞ്ഞ താരമായി എംബാപ്പെ മാറിയിരുന്നു
ലോകകപ്പില്‍ ഫ്രാന്‍സിനു വേണ്ടി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഏഴു ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. 2018ല്‍ ഏഴു കളിയില്‍ നാലു ഗോളടിച്ച താരം ഇത്തവണ രണ്ടു കളിയില്‍ മൂന്നു ഗോളും നേടി.
യൂറോ കപ്പില്‍ 2020ല്‍ മാത്രമേ എംബാപ്പെ കളിച്ചിട്ടുളളൂ. പക്ഷെ ടൂര്‍ണമെന്റില്‍ നാലു മല്‍സരത്തില്‍ ഇറങ്ങിയ താരത്തിനു ഗോള്‍ നേടാനായില്ല
ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളെടുത്താല്‍ 2018ലെ യോഗ്യതാ റൗണ്ടില്‍ എംബാപ്പെ ഒരു ഗോള്‍ മാത്രമേ നേടിയുള്ളൂ. ഇത്തവണത്തെ യോഗ്യതാ റൗണ്ടില്‍ അഞ്ചു ഗോളും സ്‌കോര്‍ ചെയ്തു
ഫ്രാന്‍സിനായി 16 സൗഹൃദ മല്‍സരങ്ങളില്‍ കളിച്ച എംബാപ്പെ എട്ടു ഗോളുകളടിച്ചു
ഒരു ഹാട്രിക്കാണ് ഫ്രഞ്ച് കുപ്പായത്തില്‍ എംബാപ്പെ കുറിച്ചത്. കഴിഞ്ഞ വര്‍ഷം കസാക്കിസ്താനുമായുള്ള ലോകകപ്പ് യോഗ്യതാ മാച്ചിലായിരുന്നു ഇത്
എംബാപ്പെ ഏറ്റവുമധികം ഗോളുകളടിച്ചത് കസാക്കിസ്താനെതിരേയാണ്. നാലു ഗോളുകളാണ് സ്‌കോര്‍ ചെയ്തത്.